സീരിയലുകളെ വെറുക്കുന്ന ആണുങ്ങളും സാന്ത്വനം കാണുന്നു എന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ ‘അഞ്ജലി’ ഡോ. ഗോപിക അനിൽ

193

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയൽ മലയാളി ചെലിവിഷൻ സീരി.ൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്ന് ആണ്. ഏഷ്യാനെറ്റിൽ വൈകിട്ട് 7 മണിക്കാണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്.

മലയാള സിനിമയിലെ മുൻകാല നായികനടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും നിർമ്മിക്കുന്ന സാന്ത്വനം തമിഴ് സൂപപർഹിറ്റ് ,സീരിയൽ ആയ പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാളം റീമേക്കാണ്.

Advertisements

ചിപ്പി തന്നെയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ മറ്റു സീരിയലുകൾ പോലെ വെറും ഒന്നോ രണ്ടോ കഥാപാത്രങ്ങളെ മാത്രം ചുറ്റിപ്പറ്റി നീങ്ങുന്ന കഥയല്ല ഇത്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ വ്യക്തിത്വമുണ്ട്. അവർക്ക് അവരുടേതായ സ്‌ക്രീൻ സ്‌പേസ് സീരിയൽ നിർമ്മാതാക്കൾ മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സീരിയലിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. വളരെ അപ്രതീക്ഷിതം ആയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ആയിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് സ്‌ക്രീനിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രത്യേക ആവേശമാണ്.

ഇരുവരുടെയും കലിപ്പനും കാന്താരിയും മോഡൽ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഗോപിക അനിൽ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിൻറെ മകളായിരുന്നു ഗോപിക.

യഥാർഥ ജീവിതത്തിൽ ഒരു മെഡിക്കൽ ഡോക്ടറാണ് ഗോപിക, എങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. തൽക്കാലം സീരിയൽ തിരക്കുകളിൽ തന്നെ മുഴുകി ഇരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാന്ത്വനം സീരിയൽ അനുഭവത്തെക്കുറിച്ച് ആയിരുന്നു താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വലിയ അമ്പരപ്പാണ് എനിക്ക് ഇപ്പോൾ ഉള്ളത്. ഇത്രയും അംഗീകാരം എനിക്ക് എപ്പോഴെങ്കിലും ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നത് അല്ല. ഏറ്റവും വലിയ അമ്പരപ്പ് എന്തെന്നാൽ പുരുഷന്മാരും സീരിയൽ കാണുന്നു എന്നതാണ്.

പുരുഷന്മാർ സീരിയൽ കാണാറില്ല എന്നും അവർ അത് വെറുക്കുന്നു എന്നുമാണ് ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ ഞാൻ എവിടെപ്പോകുമ്പോഴും അഞ്ജലി എന്ന പേരിലാണ് അറിയപ്പെടുന്നത്. സീരിയലിലെ ഷോട്ട് വീഡിയോസ് ചിലർ എനിക്ക് അയച്ചു തരും. പുരുഷന്മാരും സീരിയൽ കാണാൻ തുടങ്ങിയത് ഒരു വലിയ മാറ്റം തന്നെയാണ്. കാരണം അത്തരത്തിലുള്ള കഥയാണ് സാന്ത്വനം പറയുന്നതെന്നും അഞ്ജലി വെളിപ്പെടുത്തുന്നു.

Advertisement