വീട്ടുകാർ അറിയാതെ രോഹിത്തിനോടൊപ്പം പോണ്ടിച്ചേരിക്കു പോയി, പക്ഷേ അമ്മ അത് കണ്ടുപിടിച്ചു: വെളിപ്പെടുത്തലുമായി എലീന പടിക്കൽ

175

സിനിമാ ടെലിവിഷൻ ആരാധകരുടെ പ്രിയപ്പെട്ട വതാരകയും നടിയുമാ് എലീന പടിക്കൽ. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന.

അതേ സമയം അടുത്തിടെയാണ് എലീനയുടേയും കാമുകൻ രോഹിത്തിന്റെയും വിവാഹ നിശ്ചയം നടന്നത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു ചടങ്ങ്. ഇരുവരുടേയും ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.

Advertisements

ബിഗ് ബോസ് താരങ്ങളായ മഞ്ജു പത്രോസ്, അലക്സാൻഡ്ര ജോൺസൺ, രേഷ്മ രാജൻ, പരീക്കുട്ടി പെരുമ്ബാവൂർ, സുരേഷ് കൃഷ്ണൻ, പ്രദീപ് ചന്ദ്രൻ, ദിയ സന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു
ഇപ്പോഴിത രോഹിത്തിനോടൊപ്പമുള്ള വീട്ടുകാർ അറിയാതെയുളള ആദ്യ യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് എലീന.

എലീയുടെ വാക്കുകൾ ഇങ്ങനെ:

2014 ൽ കോളജിൽ പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി യാത്ര പോയത്. ഞങ്ങളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അമ്മയും അപ്പയും നാട്ടിൽ പോയ സമയത്തായിരുന്നു ഈ യാത്ര. വീട്ടിൽ അറിഞ്ഞാൽ വിടില്ലെന്ന് ഉറപ്പായിരുന്നു.

ഒരു സെമിനാറിന്റെ ഭാഗമായി ഹൈദരാബാദിൽ പോകണം എന്നുപറഞ്ഞ് ഞങ്ങൾ പോണ്ടിച്ചേരിലേക്കു പോയത്. കഷ്ടക്കാലം എന്റെ ഫോൺ ഓഫ് ആയി. ഫോൺ ചാർജായപ്പോൾ അമ്മയെ വിളിച്ചു. ആദ്യം അമ്മ ചോദിച്ചത് സത്യം പറ നീ എവിടെയാണ് എന്നാണ്. നീ തമിഴ്‌നാട്ടിലാണല്ലോ എന്നായിരുന്നു അമ്മ പറഞ്ഞത്.

പിന്നെ സത്യം പറയേണ്ടിവന്നു. വേഗം തിരിച്ചു നാട്ടിൽ വരണമെന്നും പറഞ്ഞു. ട്രിപ് പൊളിഞ്ഞു പിന്നെ ഒന്നു നോക്കിയില്ല നേരേ വീട്ടിലേക്കു പോയി. ഫോൺ ഓഫ് ആയപ്പോൾ തമിഴിൽ പറയുന്നത് കേട്ടാണ് അമ്മ മനസ്സിലാക്കിയത്.

ആദ്യ യാത്ര അങ്ങനെയായി. അന്ന് മനസ്സിൽ കുറിച്ചതാണ് വിവാഹശേഷം രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിൽ പോയിട്ട് അമ്മയ്ക്ക് സെൽഫി അയച്ചു കൊടുക്കണം എന്നിട്ട് പകരം വീട്ടണം എന്നും എലീന പറയുന്നു. അതേ സമയം ഈ വർഷം ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യത്തിൽ എത്തിയിരിക്കുകയാണ് എലീനയും രോഹത്തും.

Advertisement