മലയാളത്തിലെ സൂപ്പർസംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം 2 ആമസോൺ പ്രൈമിൽ ഒടിടിയായി റിലീസ് ചെയ്തത് പോയ വാരമായിരുന്നു. എങ്ങും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഗംഭീര ആദ്യഭാഗമായിരുന്ന ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗം എന്ന പ്രതീക്ഷകൾക്കൊത്ത് ദൃശ്യം 2 ഉയർന്നിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ഫെബ്രുരി 19ന് ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ്.
എന്നാൽ ഇതിനിടെ ചിത്രത്തിനെതിരേയും ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. ദൃശ്യം 2വിനെ വിദ്വേഷവുമായി ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ചിത്രത്തിനെതിരെ ചിലർ രംഗത്ത് എത്തിയത്. സിനിമയിൽ 90 ശതമാനവും ക്രിസ്ത്യൻ കഥാപാത്രങ്ങളാണെന്നും ഇത് ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുക ആണെന്നുമായിരുന്നു ആക്ഷേപം.
ഇത്തരത്തിൽ ട്വിറ്ററിലൂടെ നിരവധി പേർ സിനിമയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ദൃശ്യം 2വിന് എതിരായ വിദ്വേഷ പ്രചരണത്തിന് എതിരെ മലയാളികൾ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ നടൻ ആദിത്യൻ ജയനും ട്വീറ്റുകൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മാധ്യമ വാർത്തയ്ക്ക് നൽകിയ കമന്റിലൂടെയായിരുന്നു ആദിത്യന്റെ പ്രതികരണം.
താരത്തിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരും എത്തിയിട്ടുണ്ട്. കഷ്ടം. ഇതിലൊക്കെ ജാതിയോ. നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റീവ് ചിന്തകളാണിത്. സിദ്ദീഖ്, ആശ ശരത്ത്, മുരളി ഗോപി, അങ്ങനെ എത്രയോ കഥാപാത്രങ്ങൾ ഉണ്ട് ഈ സിനിമയിൽ. ഹൈന്ദവ സംസ്കാരം നശിപ്പിക്കാൻ എന്താ ചെയ്തേ ഈ സിനിമയിൽ എന്നായിരുന്നു ആദിത്യന്റെ പ്രതികരണം.
ഒരു ക്രിസ്ത്യാനി സിനിമ എടുത്താൽ അല്ലേൽ ഒന്നോ രണ്ടോ ക്രിസ്ത്യൻ കഥാപാത്രങ്ങൾ വന്നാൽ തീരുന്നതാണോ ഹൈന്ദവ സംസ്കാരമെന്നും ആദിത്യൻ ചോദിക്കുന്നു. അങ്ങനെ എങ്കിൽ മീനയ്ക്ക് പകരം ടൊവിനോ അഭിനയിച്ചാൽ പോരേയെന്നും ആദിത്യൻ ചോദിക്കുന്നു. ചിത്രത്തിൽ അഭിനയിച്ച 95 ശതമാനം ആർട്ടിസ്റ്റുകളും ഹിന്ദുക്കളാണെന്നും ആദിത്യൻ പറയുന്നു.
അതേസമയം ചിത്രത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മലയാളികൾ ട്വിറ്ററിലെത്തിയിട്ടുണ്ട്. ഇത്തരക്കാർ ദയവ് ചെയ്ത് മലയാള സിനിമകളോ ദക്ഷിണേന്ത്യൻ സിനിമകളോ കാണരുതെന്നാണ് സോഷ്യൽ മീഡിയ നൽകുന്ന മറുപടി.