സുജ കാർത്തിക ഇനി വെറും നടിയും നർത്തകിയും മാത്രമല്ല, ഡോക്ടർ സുജ കാർത്തിക

89

മലയാള സിനിമയിലെ നടിയും പ്രശസ്ത നർത്തകിയുമായ സുജ കാർത്തികയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം.

ഏഴ് വർഷം മലയാള ചലചിത്രമേഖലയിൽ പ്രവർത്തിച്ച സുജ കാർത്തികയ്ക്ക് 2009ൽ പിഡിഎമ്മിൽ ഒന്നാം റാങ്ക് ലഭിച്ചു. 2013ലാണ് ജെആർഎഫ് നേടി കുസാറ്റിൽ ഗവേഷണം ആരംഭിക്കുന്നത്. എക്സെല്ലർ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യപരിശീലകയുമാണ്. മർച്ചന്റ് നേവിയിൽ ചീഫ് എൻജിനിയറായ രാകേഷ് കൃഷ്ണനാണ് ഭർത്താവ്.

Advertisements

2002ൽ പുറത്തിറങ്ങിയ ജയറാം നായകനായ ‘മലയാളി മാമന് വണക്കം’ എന്ന ചിത്രത്തിലാണ് സുജ കാർത്തിക ആദ്യം അഭിനയിക്കുന്നത്. പിന്നീട് റൺവേ, നേരറിയാൻ സി ബി ഐ, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.

2010 ജനുവരി 31ന് സുജ വിവാഹിതയായി. മർച്ചന്റ് നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു

Advertisement