വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി തൃഷ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായിക വേഷങ്ങളിലൂടെ തെന്നിന്ത്യയിലാകെ നിരഴദി ആരാധകരെ തൃഷ നേടിയെടുത്തിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർങ്ങൾക്കും ഒപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
അതേ സമയം പ്രായം കൂടുംതോറും താരത്തിന്റെ സൗന്ദര്യം വർധിച്ചു വരികയാണെന്നാണ് ആരാധകർ പറയുന്നത്.. അടുത്തിടെ പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന സൂപ്പർഹിറ്റ് സിനിമയിലെ തൃഷയുടെ ലുക്കും പ്രകടനവുമെല്ലാം ഏറെ കയ്യടി നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തമിഴത്തിന്റെ ദളപതി വിജയിയുടെ വീടിന് സമീപം തൃഷ 35 കോടിക്ക് വീട് വാങ്ങിയതായ റിപ്പോർട്ടുകളാണ് തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ചയായി മാറുന്നത്. ഇതിനു പിന്നിൽ എന്തോ ഒന്നുണ്ട് എന്നാണു സോഷ്യൽ മീഡിയയിൽ ആകെ ഉയർന്നു കേൾക്കുന്നത്.
വിജയിയുടെ വീടിന് സമീപത്ത് തന്നെ തൃഷ വീട് വാങ്ങിയതിന് പിന്നിലെ കാരണം വ്യക്തമല്ല. അടുത്തിടെ വിജയിയും ഭാര്യ സംഗീതയും വേർപിരിയുക ആണെന്ന തരത്തിൽ പ്രചരണം നടന്ന സാഹചര്യത്തിലാണ് വീണ്ടും അഭ്യൂഹങ്ങൾ വർപരക്കുന്നത്.
വിജയിയും ഭാര്യ സംഗീതയും വേർപിരിയുന്നതുമായി ബന്ധപെട്ടു പല നടിമാരുടെ പേരും ഉയർന്നു വന്നിരുന്നു. ഇപ്പോൾ വിജയിയുടെ വീടിന് സമീപം തൃഷ വീട് വാങ്ങിയതോടെ ഇതിനെ ചുറ്റിപ്പറ്റി പല ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുകയാണ്.
എന്തോ ഒന്ന് ഇല്ലേ എന്നാണു ചോദ്യം. വിജയ്യും തൃഷയും തമിഴ് സിനിമാസ്വാദകരുടെ പ്രിയ ജോഡികളായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നതിനാൽ ഭാഗ്യ ജോഡികളായാണ് ഇവർ അറിയപ്പെട്ടിരുന്നത്.
14 വർഷത്തിന് ശേഷം തൃഷ വീണ്ടും വിജയ്ക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ്. വിജയ് നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67ൽ തൃഷ എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. വിജയയുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുകയെന്ന റിപ്പോർട്ടുകളും പുറത്തു വന്നു കഴിഞ്ഞു.
ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. 2008ൽ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത്. നേരത്തെ ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളിലും വിജയിയും തൃഷയും ഒന്നിച്ച് അഭിനയിച്ചിരുന്നു.