മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രിയായിരുന്നു മീര ജാസ്മിൻ. ലോഹി 2001ൽ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്.
ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്.
ഒരേകടൽ, വിനോദയാത്ര, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ, സ്വപ്നക്കൂട് ഗ്രാമഫോൺ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം മകൾ എന്ന സിനിമയിലാണ് മീര ജാസ്മിൻ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ താരം സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഇപ്പോഴിതാ, സഹോദരന്റെ പിറന്നാളിന് ഇൻസ്റ്റാഗ്രാമിലൂടെ ആശംസകൾ നേരുകയാണ് മീര ജാസ്മിൻ.
സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. ഇന്നലെ എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മ ദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥി ക്കുകയും ചെയ്യുന്നു. ലവ് യു ജോ മോൻ കുട്ടാ എന്നായിരുന്നു മീരാ ജാസ്മിൻ കുറിച്ചത്.
അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന.
എസ് കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ആരാധികേ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവ ഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമയിടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷുക്കാലത്ത് ചിത്രം തിയ്യറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്.