മലയാളത്തിന്റെ യൂവതാരം ഷെയ്ൻ നിഗം നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.
സോണി ലൈവിൽ ആ് ഭൂതകാലം പ്രജർശനത്തിന് എത്തിയിരിക്കുന്നത്. ഷെയ്ൻ നിഗത്തിനൊപ്പം നടി രേവതിയും ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ മികച്ചതായി തന്നെയാണ് രേവതിയും ഷെയ്ൻ നിഗവും അവതരിപ്പിച്ചിട്ടുള്ളത്.
അതേസമയം, തന്നെ തേടി നിരവധി അമ്മ കഥാപാത്രങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ വ്യത്യസ്തമായ ഒന്നിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും എഫ്ടിക്യൂ വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേവതിപറയുന്നു.
സാധാരണയായി അമ്മയും മകനുമാണെങ്കിൽ അല്ലെങ്കിൽ മകളുമാണെങ്കിൽ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലും ഒക്കെയാണ് മലയാള സിനിമയിൽ കാണുന്നത്. അമ്മ എന്ന് പറഞ്ഞ് ഒരുപാട് കഥകൾ എന്റെയടുത്ത് വന്നിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ അതൊക്കെ നല്ലതാണ്.
പക്ഷേ കോംപ്ലിക്കേഷൻസും ഉണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഒന്നിന് വേണ്ടി ശ്രമിക്കുകയായിരുന്നു ഞാൻ. അങ്ങനെ ഈ കഥ വന്നപ്പോൾ ഞാൻ വളരെ ത്രില്ലിലായിരുന്നു എന്നും രേവതി പറയുന്നു. രാഹുൽ ഈ കഥ എന്നോട് പറയുന്നത് കുറച്ചുകാലം മുന്നേയാണ്.
ഇത് ചെയ്യാൻ പറ്റുമോ എന്ന സംശയം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. നല്ല ആഴമുള്ള കഥാപാത്രം ആണ്. എന്താണ്, ആരാണ് ഈ സ്ത്രീ എന്ന കണ്ടുപിടിക്കാനേ കഴിയില്ല. അതിനെ മനസിലാക്കിയെടുക്കാൻ ഞാൻ കുറച്ച് സമയമെടുത്തു.
പിന്നെ ആ കഥാപാത്രം എനിക്ക് ഇഷ്ടമായി. ഈ സിനിമയിൽ അമ്മയും മകനും അടിയാണ്. അതും മൗനത്തിലൂടെ. വളരെ യാഥാർത്ഥ്യമുള്ളതായി തോന്നിയെന്നും രേവതി വ്യക്തമാക്കുന്നു.