മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച് വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരമാണ് നടി ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.
നിലവിൽ ബിഗ്സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.
തന്റെ നിലപാടുകൾ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി. അടുത്തിടെ താരം തിരക്കഥാകൃത്തായും എത്തിയിരുന്നു. ഭർത്താവ് സംവിധാനം ചെയ്യുന്ന ആറാട്ട് മുണ്ടൻ എന്ന സിനിമക്കാണ് ലക്ഷമിപ്രിയ തിരക്കഥയൊരുക്കുന്നത്.
ഇപ്പോളിതാ എംജി ശ്രീകുമാർ അവതരാകനായെത്തുന്ന പറയാം നേടാമിൽ എത്തിയതിന്റെ വിശേഷമാണ് വൈറലാവുന്നത്.
കൊല്ലത്ത് ഒരമ്പലത്തിൽ വെച്ചായിരുന്നു ഞങ്ങളുടെ കല്യാണം. മുഷിഞ്ഞൊരു വസ്ത്രം മാറിക്കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ ഞാൻ ഈ നിമിഷം മുതൽ സബീന അബ്ദുൾ ലത്തീഫ് അല്ല ലക്ഷ്മിപ്രിയയാണ് എന്നെനിക്ക് അറിയില്ലായിരുന്നു.
കല്യാണത്തിന് മുൻപ് ഫോൺ വിളിക്കുമ്പോൾ ഏട്ടൻ എനിക്ക് പാട്ടുപാടിത്തരാറുണ്ടായിരുന്നു. അകലെ അകലെ നീലാകാശമെന്ന പാട്ടാണ് പാടിത്തരാറുള്ളത്. അതേ സമയം തന്റെ അമ്മയെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. എനിക്ക് ചില സമയത്തൊക്കെ അമ്മയെ വല്ലാതെ മിസ് ചെയ്യും, ഒന്ന് കണ്ടിരുന്നെങ്കിൽ വർത്താനം പറഞ്ഞിരുന്നെങ്കിൽ എന്നൊക്കെ വിചാരിക്കാറുണ്ട്.
അമ്മ ഭയങ്കരമായിട്ട് എന്റടുത്ത് ഷൗട്ട് ചെയ്യുകയും ചീത്ത പറയുകയുമൊക്കെ ചെയ്തപ്പോൾ ഇനി മേലിൽ ഞാൻ നിങ്ങളെ വിളിക്കില്ല എന്ന് പറഞ്ഞിരുന്നു. പ്രകൃതി മാതാവ് നമ്മളെ ചേർത്തുപിടിക്കുമ്പോൾ എന്തിനാണ് ഒരു പെറ്റമ്മ എന്നൊരു വിചാരത്തിൽ ഞാൻ അതങ്ങ് മറന്നുവെന്നായിരുന്നു ലക്ഷ്മി അമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.
അതേ സമയം ജീവിതത്തിൽ രണ്ടാമത്തെ പ്രണയമായിരുന്നു ജയേഷേട്ടൻ എന്ന് ലക്ഷ്മി പ്രിയ മുൻപ് പറഞ്ഞിരുന്നു. രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു. രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യത്തെ ആൾ വിളിച്ചിട്ട് തിരിഞ്ഞ് നോക്കിയില്ല. അതുകൊണ്ട് ഒഴിവാക്കിയെന്ന് ആയിരുന്നു ലക്ഷ്മി പറഞ്ഞത്.
അപ്പോൾ വിവാഹം കഴിച്ച ആളും തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുമോ എന്ന ഒരു പ്രേക്ഷകയുടെ ചോദ്യത്തിന് അതൊരിക്കലും ഉണ്ടാവില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആദ്യത്തേത് പത്ത് പന്ത്രണ്ട് വയസ് ഉള്ളപ്പോഴുള്ള പ്രണയമാണ്.
ഇപ്പോഴും വായിനോട്ടമൊക്കെ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണതാരത്തിന്റെ മറുപടി. ഓരോ പ്രായത്തിലും ഓരോ സ്വഭാവമാണല്ലോ. പ്രായത്തിന് അനുസരിച്ചുള്ള മാറ്റം വന്ന് കൊണ്ടേ ഇരിക്കൂം. ജയേഷേട്ടൻ ഇല്ലെങ്കിൽ ഞാനും ഉണ്ടാവില്ല. കല്യോാണത്തിന് ശേഷമാണ് ഈയൊരു ഫീൽഡിലേക്ക് ഞാനെത്തുന്നതെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.