നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ മലയാലികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സൂപ്പർ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം സീരിയൽ. ഏറെ ആരാധകരുള്ള ഈ പരമ്പരയുടെ ഓരോ എപ്പിസേഡും ഒന്നിനൊന്ന് മികച്ച രീതിയിലാണ് മുന്നേറി കൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റുകളായ മറ്റു പരമ്പരകളുടെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ടെങ്കിലും അതിൽ നിന്നും ഒരുപിടി മുന്നേ നിൽക്കുന്നവയാണ് സാന്ത്വനം സീരിയലിലെ വിശേഷങ്ങൾ. ആരാധകർക്ക് എന്നും ഒരേപോലെ ഇഷ്ടംതോന്നുന്ന ഒരു സീരിയൽ ഉണ്ടെങ്കിൽ അത് സാന്ത്വനം മാത്രമായിരിക്കും.
ഇതുവരെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ നിന്ന് ഏറ്റവും മികച്ചത് സാന്ത്വനം ആണെന്നാണ് പല ആരാധകരുടെയും അഭിപ്രായം. സാന്ത്വനം ബ്രദേഴ്സ് എന്ന പേരിൽ ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും താരങ്ങൾക്ക് ഫാൻസ് ക്ലബ്ബുകൾ പോലും ഇപ്പോൾ സജീവമായിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ സജീവമാണ് സാന്ത്വനത്തിൽ ഓരോ കഥാപാത്രങ്ങളും. അതുകൊണ്ടുതന്നെ ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വളരെ വേഗമാണ് വൈറലാകുന്നത്. മലയാളികളുടെ എക്കാലത്തെയും മികച്ച നായിക നടിമാരിൽ ഒരാളായിരുന്ന ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ് ഈ പരമ്പര നിർക്കുന്നത്.
സാന്ത്വനത്തിലെ നായികാ വേഷത്തിലൂടെ ചിപ്പി അഭിനയരംഗത്തേക്ക് ഒരു വലിയ ഒരു തിരിച്ചുവരവ് തന്നെയാ ണ് സ്വാന്തനത്തിലൂടെ നടത്തിയിരിക്കുന്നത്. വാനമ്പാടി എന്ന ജനപ്രിയ പരമ്പരയ്ക്ക് ശേഷം അവതരിപ്പിച്ചു തുടങ്ങിയ സാന്ത്വനം അഞ്ജലിയുടെയും ഭർത്താവ് ശിവന്റെയും നീരസങ്ങളിലൂടെയും പ്രണയാർദ്ര നിമിഷങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
ഉള്ളിന്റെയുള്ളിൽ പ്രണയം തുളുമ്പി നിൽക്കുന്ന ഇരുവർക്കും അത് തുറന്ന് പറയാൻ സാധിക്കാത്തത് ശിവന്റെ ചിന്താഗതിയും ആണ് ഇവർക്കിടയിലെ പൊരുത്തക്കേടുകൾ പ്രധാനകാരണം. മോഡേൺ രീതിയിൽ ജീവിക്കാനാഗ്രഹിക്കുന്ന അഞ്ജലിക്ക് എന്നും പഴഞ്ചൻ വേഷത്തിലെത്തുന്ന ശിവൻ ഒരു ദുർമുഖം തന്നെയായിരുന്നു.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. അഞ്ജലിക്ക് ശിവനോടും ശിവന് അഞ്ചലിയോടും പതിയെ ഇഷ്ടം തോന്നി തുടങ്ങിയിരിക്കുകയാണ്. മരുഭൂമിയിൽ മഴ പെയ്തു തുടങ്ങി മക്കളെ എന്ന് വേണമെങ്കിൽ ആരാധകരുടെ വാക്കുകൾ കടമെടുത്താൽ പറയാൻ സാധിക്കും.
പ്രണയം മൊട്ടിട്ടു തുടങ്ങിയപ്പോൾ അഞ്ചു ശിവേട്ടാ എന്നു വിളിക്കുന്നതും ശിവന്റെ അഞ്ചു എന്നുള്ള വിളിയും ഒന്ന് കേൾക്കാൻ വേണ്ടി കട്ട വെയിറ്റിങ്ങിലാണ് പല ആരാധകരും. ഈ പരമ്പരയിലൂടെ എത്തിയ ശിവന് നിരവധി ആരാധകരെയാണ് ഇതിനോടകം നേടിയെടുക്കാൻ സാധിച്ചത്. ഇപ്പോൾ സീരിയലിന്റെ പുറത്ത് വരുന്ന ഓരോ പ്രമോയും വളരെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.
സാധാരണഗതിയിൽ വീട്ടമ്മമാർ ആണ് പരമ്പരകൾ കാണാറുള്ളതെങ്കിലും സാന്ത്വനത്തിന് ഏറ്റവും കൂടുതൽ ആരാധകർ യുവാക്കൾക്കാണ്. മറ്റുള്ളവരെ പിടിച്ചിരുത്തുന്ന കഥാതന്തുവിൽ ഇപ്പോൾ അഞ്ജലിയുടെ അച്ഛനെ കണ്ടു ശിവൻ സംസാരിച്ച പുതിയ പ്രമോയാണ് ഏറെ വൈറലാവുന്നത്. അഞ്ജലിയെ സന്തോഷിപ്പിക്കാൻ ശിവൻ അത്രയെങ്കിലും ചെയ്യണ്ടേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അഞ്ജലിയെ കൊണ്ട് ശിവനെ ശിവേട്ടാ എന്ന് വെളുപ്പിക്കാനുള്ള ചേട്ടത്തിയമ്മയുടെ ശ്രമമാണ് പ്രമോയിൽ എടുത്ത് പറയേണ്ടത്. ഇതിനോടകം തന്നെ ഈ പ്രമോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.