നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച് വർഷങ്ങളായി ബോളിവുഡിന്റെ സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന താരമാണ് അക്ഷയ് കുമാർ. ആരാധകർ ഏറെയുളള സൂപ്പർ താരങ്ങളിൽ ഒരാളായ അക്ഷയ് കുമാർ താരമൂല്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും മുൻപിൽ തന്നെയാണ്.
ബോളിവുഡ് നായകൻമാരിൽ കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലും അക്ഷയ്കുമാറാണ് മുൻപന്ത്യിൽ. മുൻ നടിയായ ട്വിങ്കിൾ ഖന്നയാണ് താരത്തിന്റെ ഭാര്യ. താരത്തിന്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ താൻ ആദ്യമായി ഡേറ്റ് ചെയ്ത പെൺകുട്ടി ഉപേക്ഷിച്ച് പോകാനുള്ള കാര്യം തുറന്ന് പറയുകയാണ് അക്ഷയ് കുമാർ. ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനൽ ഷോയിലെത്തിയപ്പോഴാണ് ഇതേ കുറിച്ച് താരം തുറന്നു പറഞ്ഞത്.
അക്ഷയ്കുമാറിന്റെ വാക്കുകൾ:
ഞാൻ ആദ്യമായി ഡേറ്റ് ചെയ്ത പെൺകുട്ടി എന്നെ ഉപേക്ഷിച്ച് പോയി. മൂന്ന് നാല് തവണ ആ പെൺകുട്ടിയുമായി ചുറ്റാനൊക്കെ പോയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആ കുട്ടി എന്നെ ഉപേക്ഷിച്ച് പോയി. ഞാൻ വളരെ നാണക്കാരനായിരുന്നു.
ഈ സ്വഭാവം കൊണ്ട് തന്നെയാണ് ആ പെൺകുട്ടി ഉപേക്ഷിച്ച് പോയതും. തിയറ്ററിലും ഭക്ഷണം കഴിക്കാനുമൊക്കെ ഒരുമിച്ച് പോകാറുണ്ടെങ്കിലും നാണം കാരണം ഒരു തവണ പോലും ആ കുട്ടിയോട് അടുത്തിടപഴകാൻ ശ്രമിച്ചിരുന്നില്ല.
കൈ കോർത്ത് പിടിക്കണമെന്നും ചുംബിക്കണമെന്നുമൊക്കെ ആ പെൺകുട്ടി ആഗ്രഹിച്ചിരുന്നു കാണും. പക്ഷെ ഞാൻ നാണം കൊണ്ട് ഇതൊന്നും ചെയ്തിരുന്നില്ല. അതോടെ ആ പെൺകുട്ടി ഉപേക്ഷിച്ച് പോയിയെന്നും അക്ഷയ് കുമാർ വ്യക്തമാക്കുന്നു.