എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത്, തനി അലമ്പൻ; ഇതുപോലുള്ള മണ്ടൻ ചോദ്യങ്ങൾ ആവർത്തിക്കരുത്; ജീവ അവതരിപ്പിച്ച അഭിമുഖത്തിൽ നിന്ന് ഇറങ്ങി പോയ ശ്വേത മേനോൻ പറയുന്നത്

321

അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് ശ്വേതാ മേനോൻ. പിന്നീട് വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും, ഒരു രാഷ്ട്രീയ നേതാവുമായുണ്ടായ പ്രശ്നങ്ങളും ഒക്കെയായി ശ്വേതാ മേനോൻ വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എങ്കിലും താരത്തിന്റെ അഭിനയ മികവുകൊണ്ട് തന്നെ എല്ലാ വിവാദങ്ങളും കെട്ടടങ്ങുകയും നടിയെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Advertisements

നേരത്തെ അവതാരകൻ ജീവ ജോസഫിനൊപ്പമുള്ള വിശേഷങ്ങൾ നടി ശ്വേത മേനോൻ പങ്കുവെച്ചിരുന്നു. അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി ശ്വേത ഇറങ്ങിപ്പോവുന്നതും വീഡിയോയിൽ കാണാം. ഇപ്പോൾ ഈ സംഭവത്തെ കുറിച്ചും അഭിമുഖത്തിൽ നടന്നതും വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ശ്വേത മേനോൻ. മഴവിൽ മനോരമയുടെ ക്രേസി സ്റ്റാർസിന് വേണ്ടിയായിട്ടായിരുന്നു ജീവ നടിയെ ഇന്റർവ്യൂ ചെയ്തത്.

Also read; കുട്ടികളുടെ സമയം, ഭാവിയിലേയ്ക്കുള്ള പരിശീലനം; നയന്‍താര ഉടന്‍ തന്നെ അമ്മയാകുമെന്ന് വിഘ്‌നേഷ് ശിവന്‍, പണി തുടങ്ങി

ജീവിതത്തിലേറ്റവും ക്രേസിയായിട്ട് ചെയ്ത കാര്യങ്ങളെ കുറിച്ചാണ് ജീവ ആദ്യം നടിയോട് ചോദിച്ചത്. ഒരുപാട് കാര്യങ്ങളുണ്ട്, ഒരു പ്രിപ്പറേഷൻ ചെയ്യാതെ എന്നെ ഇവിടെ ഇരുത്തിയെന്നായിരുന്നു ശ്വേത നൽകിയ മറുപടി. ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴാണെന്ന് അറിയിച്ചിരുന്നില്ല. സുനാമി പോലെയായി ചേച്ചിയൊരു വരവായിരുന്നല്ലോ എന്ന് ജീവ പറഞ്ഞപ്പോൾ, എന്തുകൊണ്ട് സുനാമിയെ വെച്ച് ഉപമ പറഞ്ഞുവെന്ന് നടി ചോദിക്കുന്നുണ്ട്.

മുന്നറിയിപ്പില്ലാതെയാണല്ലോ സുനാമി വരുന്നതെന്ന് ജീവയും മറുപടി നൽകി. ഇത് ശ്വേതയെ അസ്വസ്ഥയാക്കിയിരുന്നു. ജീവയെക്കുറിച്ച് എനിക്ക് ഫീഡ് ബാക്കൊക്കെ കിട്ടിയിരുന്നുവെന്നും, പൂച്ചക്കണ്ണുള്ളയാളെ വിശ്വസിക്കരുതെന്നും കേട്ടിട്ടുള്ളതായും ശ്വേതയും പറഞ്ഞു. പിന്നാലെ, എന്ത് ചോദ്യങ്ങളാണ് അഭിമുഖത്തിൽ സെറ്റ് ചെയ്ത് വെച്ചിരിക്കുന്നതെന്നും ശ്വേത ചോദിക്കുന്നുണ്ട്. ജീവ അലമ്പനാണെന്ന് എനിക്കറിയാം.

Also read; ഇനിയുള്ള യാത്രകൾ നമ്മൾ ഒരുമിച്ച്; ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് നടി ഗായത്രി അരുൺ

ഇതുപോലുള്ള മണ്ടൻ ചോദ്യങ്ങൾ ചോദിച്ചാൽ ഞാൻ ഈ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോവുമെന്നും ശ്വേത തുറന്ന് പറയുന്നുണ്ട്. മലയാളത്തിലെ ചില വാക്കുകളുടെ അർത്ഥം അറിയാമോയെന്ന് ജീവ ചോദിച്ചപ്പോൾ എനിക്ക് മലയാളം അറിയില്ലെന്ന് പറഞ്ഞ് നടി ഇറങ്ങിപ്പോവുകയായിരുന്നു. ശ്വേതയുടെ ഇറങ്ങിപ്പോക്ക് ജീവയെയും ടെൻഷനിലാക്കിയിരുന്നു. പിന്നീട് കുറച്ച് സമയത്തിന് ശേഷമാണ് ജീവയുടെ അടുത്തേയ്ക്ക് ശ്വേത എത്തിയത്. ഇത് പ്ലാൻ ചെയ്ത പോലെ പ്രാങ്ക് നടത്തിയതാണോ എന്നും ആരാധകർ സംശയത്തോടെ ചോദിക്കുന്നുണ്ട്.

Advertisement