മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് മനീഷ ജയ്‌സിംഗ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ജീവിതനൗക എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മനീഷ ആരാധകരുടെ മനം കവർന്നത്. അതേ സമയം ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപാണ് നടി വിവാഹിത ആയിരുന്നു.
ശിവദിത്ത് ആണ് മനീഷയുടെ കഴുത്തിൽ താലി കെട്ടിയത്. ഇരുവർക്കും ഇപ്പോൾ ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മീഷ ഇപ്പോഴിതാ മനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.
ഭക്ഷണ പൊതികൾ ഉണ്ടാക്കി അത് പാവപ്പെട്ടവർക്ക് നൽകുകയാണ് മനീഷ. ഭക്ഷണം എല്ലാം ഉണ്ടാക്കി അത് പൊതിഞ്ഞു കെട്ടി അനാഥാലയത്തിലെ കുട്ടികൾക്ക് നൽകുകയാണ് മനീഷ. ഈ വീഡിയോയാണ് മനീഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ കുഞ്ഞിനെ താഴെ പോലും ഇറക്കാതെയാണ് മനീഷ ഇതെല്ലാം ചെയ്തത്.
അനാഥാലയത്തിലേക്ക് പോകുമ്പോാഴും മകൻ താരത്തിന് ഒപ്പം ഉണ്ട്. വളരെ സമയാമെടുത്ത് സ്നേഹത്തോടെയാണ് മനീഷ എല്ലാം ചെയ്യുന്നത്. പറയാൻ വാക്കുകൾ ഒന്നും തന്നെ ഇല്ല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാ ഭക്ഷണവും പൊതിഞ്ഞ് കാർ യാത്രയിലാണ് ഇറങ്ങി കുട്ടികളുമായി സംസാരിച്ച് അവരോടൊപ്പം സമയം ചെലവിട്ട് മനീഷ ഭക്ഷണ പൊതികൾ നൽകിയത്. ശിവദിത്തും മനീഷയും വിവാഹിതരായിട്ട് 2 വർഷം കഴിഞ്ഞു. അടുത്ത ബന്ധുക്കളാണ് ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നത്.
അറേ്ഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതെന്ന് മുൻപ് മനീഷ പറഞ്ഞിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ ആയിരുന്നു മനീഷ അഭിനയ രംഗത്തേക്ക് എത്തിയത്. ആ സിനിമയിൽ നിന്നും സീരിയലിലേക്കുള്ള ക്ഷണം താരത്തിന് ലഭിക്കുക ആയിരുന്നു.
പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയായിരുന്നു താരം മിനിസ്‌ക്രീനിൽ അരങ്ങേറ്റം നടത്തിയത്. ഇടയ്ക്ക് കഥയും കഥാപാത്രങ്ങളും താരങ്ങളുമെല്ലാം മാറുകയായിരുന്നു. ഇതിന് ശേഷമായാണ് മനീഷ ജീവിതനൗകയിലേക്ക് എത്തിയത്. വില്ലത്തിയായുള്ള മനീഷയുടെ വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പേരിലെ സിങിനെക്കുറിച്ച് മുൻപ് മനീഷ വാചാലയായിരുന്നു. പകുതി മലയാളിയും പകുതി പഞ്ചാബിയുമാണ് താരം. അച്ഛൻ പഞ്ചാബിയാണ്, ജയ്ബന്ദ് സിംഗെന്നാണ് അദ്ദേഹത്തിന്റെ പേര്. അമ്മ മലയാളിയാണ്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അവരുടേത്. തിരുവനന്തപുരത്താണ് മനീഷയും കുടുംബവും താമസിക്കുന്നത്. മലയാളം നന്നായി അറിയാമെന്നും താരം പറഞ്ഞിരുന്നു.