മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ജോഷിയും ഒരുമിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നിരവധി കാര്യങ്ങൾ ആാണ്. അതിൽ ഒന്നാമത്തെ കാര്യം അത് ആത്യന്തികമായി ഒരു കുടുംബ ചിത്രം ആയിരിക്കണം എന്നതാണ്. കുടുംബ പ്രേക്ഷകർക്ക് കാണാൻ വൈഷമ്യം തോന്നുന്ന ഒന്നും അതിൽ ഉണ്ടാവരുത്.
രണ്ടാമത്തെ കാര്യം, ഒന്നാന്തരം ആക്ഷൻ രംഗങ്ങളും സംഘർഷഭരിതമായ മുഹൂർത്തങ്ങളും അതിൽ ഉണ്ടായിരിക്കണം. മികച്ച സംഭാഷണങ്ങളാൽ സമ്പന്നം ആയിരിക്കണം ആ സിനിമം ഒന്നാന്തരം ക്ലൈമാക്സ്, റിച്ച് വിഷ്വൽസ് എന്നിവയെല്ലാം മസ്റ്റാണ്.
മമ്മൂട്ടിയുടെ കഥാപാത്രം സിനിമയിൽ നിറഞ്ഞുനിൽക്കണം എന്നതിലും രണ്ടഭിപ്രായമില്ല. എന്നാൽ 2007 ഒക്ടോബർ 12ന് റിലീസായ നസ്രാണി എന്ന ചിത്രം ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ അർഹിക്കുന്ന വിജയം നേടാനാവാതെ പോയ ഒരു സിനിമയാണ്. നസ്രാണി’എന്ന ടൈറ്റിൽ വളരെ പവർഫുൾ ആയിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി ജോഷി കോമ്പിനേഷനിൽ നസ്രാണി എന്ന ടൈറ്റിലിൽ ഒരു പടം വരുമ്പോൾ ആരാധകർ വളരെയേറേ പ്രതീക്ഷിക്കും. തിരക്കഥ എഴുതുന്നത് രഞ്ജിത് കൂടിയാകുമ്പോൾ പ്രതീക്ഷ ഇരട്ടിയാകും. നരസിംഹത്തിന്റെയും വല്യേട്ടന്റെയും ആറാം തമ്പുരാന്റെയും ദേവാസുരത്തിന്റെയും ഒക്കെ തിരക്കഥാകൃത്ത് ജോഷിയുമായി ചേരുമ്പോൾ തിയേറ്ററിൽ സ്ഫോടനസമാനമായ ഒരു സിനിമയായിരുന്നു പ്രതീക്ഷിച്ചത്.
എന്നാൽ ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ നസ്രാണിക്ക് കഴിഞ്ഞില്ല. മധ്യതിരുവിതാംകൂർ രാഷ്ട്രീയവും അതിനെ ചുറ്റിപ്പറ്റി ഒരു കുടുംബകഥയും അതിൻറെ ഇമോഷൻസും മാത്രമാണ് നസ്രാണി മുന്നോട്ടുവച്ചത്. മികച്ച ആക്ഷൻ രംഗങ്ങൾ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് സിനിമ നിരാശ നൽകി.
നസ്രാണി റിലീസാകുന്നതിന്റെ തലേദിവസം വരെ പടം ബംബർ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി രഞ്ജിത് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിചാരിച്ച രീതിയിലൊരു വിജയം നേടാൻ നസ്രാണിക്ക് കഴിഞ്ഞില്ല. നസ്രാണി എന്ന് പേരിട്ടപ്പോൾ പ്രേക്ഷക മനസിലേക്ക് സംഘവും കോട്ടയം കുഞ്ഞച്ചനും കടന്നുവരുന്നത് സ്വാഭാവികമാണ്.
ആ രീതിയിൽ പൊട്ടിത്തെറിക്കുന്ന ഒരു സിനിമ ആഗ്രഹിച്ച് തിയേറ്ററിൽ എത്തിയവരെ നസ്രാണി വേണ്ടത്ര തൃപ്തി പെടുത്തിയില്ല എന്നതാണ് സത്യം. ഒരു വലിയ ഹിറ്റാകേണ്ടിയിരുന്ന സിനിമ ഒരു സാധാരണ ഹിറ്റിൽ ഒതുങ്ങിപ്പോയതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്. എന്നാൽ വളരെ പ്രത്യേകതയുള്ള ചില രംഗങ്ങൾ നസ്രാണിയിൽ ഉണ്ടായിരുന്നു.
നടക്കാത്ത വിവാഹത്തിന്റെ വാർഷികം ആഘോഷിക്കുന്ന കമിതാക്കളായി മമ്മൂട്ടിയുടെ ഡേവിഡ് ജോൺ കൊട്ടാരത്തിലും വിമല രാമന്റെ സാറ ഈപ്പനും ഇന്നും പ്രേക്ഷക മനസിൽ ജീവിക്കുന്നുണ്ട്. ഡേവിഡ് ജോൺ ഹെലികോപ്ടറിൽ കാമുകിയെ കാണാനെത്തുന്ന സീനൊക്കെ മാസാണ്.
കലാഭവൻ മണി അവതരിപ്പിച്ച സുകുമാരൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ഭരത് ഗോപി, ബിജു മേനോൻ, ക്യാപ്ടൻ രാജു, ജനാർദ്ദനൻ, റിസബാവ, ജഗതി, വിജയരാഘവൻ, ലാലു അലക്സ്, മുക്ത തുടങ്ങിയവർക്കെല്ലാം മികച്ച കഥാപാത്രങ്ങളെയാണ് നസ്രാണിയിൽ ലഭിച്ചത്.
Also Read
അന്നൊക്കെ അതീവ ഗ്ലാമറസ് അയി അഭിനയിച്ചതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര