നീ എന്റെ ഭാഗം തന്നെ, കല്യാണം കഴിച്ചില്ലെന്ന സങ്കടം തീർന്നു: ഐഡിയ സ്റ്റാർ സിംഗർ താരം ഇമാൻ വിവാഹിതനായി

169

മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് ഐഡിയ സ്റ്റാർ സിംഗർ താരം ഇമ്രാൻ ഖാൻ. ഇപ്പോഴിതാ ഇമ്രാൻ ഖാൻ വിവാഹിതനായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതേ സമയം അടുത്തിടെ താൻ വിവാഹിതനായിട്ടില്ല എന്ന് പറഞ്ഞ് ഇമ്രാൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

വധുവിനൊപ്പമുള്ള ചിത്രവും ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നീ എന്റെ ജീനവിതത്തിന്റെ ഭാഗമാണെന്ന ക്യാപ്ഷനോടെയാണ് ഇമ്രാൻ ചിത്രം പങ്കുവെച്ചത്. വളരെ ലളിതമായി നടന്ന നിക്കാഹിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാണ്.

Advertisements

ചടങ്ങിനിടെ ഇമ്രാന്റെ പാട്ടിന് വധു താളം പിടിക്കുന്നതും കാണാം. ഏഷ്യാനെറ്റിലെ സൂപ്പർ ഷോയായിരുന്ന ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയതോടെയാണ് ഇമ്രാൻ ശ്രദ്ധിക്കപ്പെടുന്നത്. ഷോയ്ക്ക് ശേഷം അത്യാവശ്യം പ്രോഗ്രാമുകൾ ഒക്കെ ചെയ്ത് വരികയായിരുന്നു ഇമ്രാൻ.

Also Read
അതേക്കുറിച്ച് ചോദിച്ചാൽ ഞങ്ങൾ അസ്വസ്ഥരാവും ; സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോഴുള്ള സായ് പല്ലവിയുടെ മറുപടി

ഇതിനിടെയാണ് താരം ഗൾഫിൽ പോകുന്നത്. ഒരു വർഷം ഗൾഫിൽ ജോലി ചെയ്തു. ഹൗസ് കീപ്പിംഗ് ആയിരുന്നു ജോലി. ഗൾഫിൽ നിന്നും തിരികെ എത്തിയ ശേഷം ഗാനമേളയൊക്കെ വളരെ കുറച്ചാണ് ലഭിച്ചത്. കുറച്ചു നാൾ കഴിഞ്ഞ് ഓട്ടോ ഡ്രൈവറായി.

ഇതിനടെ കൈരളി ടിവിയിലെ ഒരു പാരിപാടിയിൽ പങ്കെടുക്കവെ, ഉപ്പയേയും ഉമ്മയേയും കുറിച്ച് ഇമ്രാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചു അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുക്കാൻ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാം വികാരഭരിതനായിട്ടാണ് പരിപാടിയുടെ അവതാരകയായ ലക്ഷ്മി ജയനോട് ഇമ്രാൻ പറഞ്ഞത്. അവരുടെ മകൻ ആയിരുന്നില്ലെങ്കിൽ ഒരിക്കലും ഞാൻ പാട്ടുകാരൻ ആകില്ലായിരുന്നു.

വെറുതെ അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാൻ ഇങ്ങനെ നിക്കുന്നുണ്ട് എങ്കിൽ അതിനു അവർ ആണ് കാരണം. ഇപ്പോൾ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നും ഇമ്രാൻ പറഞ്ഞിരുന്നു.

അതേ സമയം ഇമ്രാൻ തന്റെ അമിതവണ്ണം ബാരിയാട്രിക് സർജറി ചെയ്തു കുറച്ചത് വാർത്തയായിരുന്നു. 2014 ലായിരുന്നു സർജറി നടക്കുന്നത്. ഞാൻ നല്ലപോലെ ഭക്ഷണം കഴിക്കുമായിരുന്നു. അങ്ങനെയാണ് ശരീരഭാരം പരിധിയിൽ കൂടുതൽ വർധിച്ചത്. 200 കിലോയ്ക്ക് അടുപ്പിച്ച് വണ്ണം എത്തിയതോടെ നടക്കാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനുമൊക്കെ ബുദ്ധിമുട്ടായി എന്ന് ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞിരുന്നു.

Also Read
പ്രേമിച്ചിട്ട് അയാളുടെ വൈഫായ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ; എന്റെ സമ്മതത്തോടെയാണ് ബഷിയുടെ ജീവിതത്തിലേക്ക് മഷൂറ എത്തിയത്, മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരം തന്നെ ! ബഷീർ ബഷിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സുഹാന

റിയാലിറ്റി ഷോ വേദിയിൽ വെച്ച് ഇമ്രാൻ ഖാന് നൽകിയ വാക്ക് ഗോപി സുന്ദർ അടുത്തിടെ പാലിച്ചതും വാർത്ത യായിരുന്നു. തന്റെ ഒരു പാട്ട് ഇമ്രാന് നൽകുമെന്നായിരുന്നു ഗോപി സുന്ദർ പറഞ്ഞത്. അടുത്തിടെ, തന്റെ ഒരു പാട്ട് പാടിച്ച് ഗോപി സുന്ദർ ഇമ്രാന് നൽകിയ വാക്ക് പാലിച്ചിരുന്നു.

Advertisement