ജോസിനെ കണ്ടത് ട്യൂട്ടോറിയൽ കോളേജിൽ വെച്ച് ആറുവർഷത്തെ പ്രണയം ഒടുവിൽ ഇന്റർകാസ്റ്റ് വിവാഹത്തിലേക്ക്, കുടുംബവിളക്കിലെ പുതിയ ശീതൾ വിവാഹിതയാവുന്നു

594

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ പ്രിയപ്പെട്ട സീരിയലുകലിൽ ഒന്നാണ്. മലയാളികൾക്ക് ഈ സീരിയലിലെ ഓരോ താരങ്ങളും പ്രിയപ്പെട്ടവരാണ്.

അടുത്തിടെയായി സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടി ശ്രീലക്ഷ്മി ശ്രീകുമാർ. നേരത്തെ ശീതളിലനെ അവതരിപ്പിച്ച നടി അമൃത നായർ പിന്മാറിയതിന് ശേഷമാണ് ശീതളായി ശ്രീലക്ഷ്മി കുടുംബവിളക്കിലേക്ക് എത്തുന്നത്. വളരെ കുറച്ച് നാളുകൾക്ക് ഉള്ളിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ ശ്രീലക്ഷ്മിക്ക് സാധിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ താൻ വിവാഹിതയാവാൻ പോവുകയാണെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയത്.

Also Read
വിദേശത്ത് നിന്നുമെത്തി നേരെ പോയി ബാങ്ക് ടെസ്റ്റ് എഴുതി പാസ്സായി, പിന്നെ ബാങ്കുദ്യോഗസ്ഥനായി മുണ്ടക്കയം എസ്ബിടിയിൽ ജോലി: എംജിയുടെ അധികമാർക്കും അറിയാത്ത കഥ

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താൻ വിവാഹിതയാവാൻ പോവുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ചെക്കന്റെ പേര് ജോസ് എന്നാണ്. ഇന്റർകാസ്റ്റ് ആണെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഒന്നിച്ച് പഠിച്ചിരുന്ന ജോസും താനും കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിൽ ആയിരുന്നു എന്നാണ് ശ്രീലക്ഷ്മി വ്യക്തമാക്കുന്നത്.

സീരിയലിൽ നിന്നൊരാളുമായി വിവാഹം കഴിക്കാൻ പോവുന്നു എന്ന തരത്തിൽ പ്രചരിച്ച ഗോസിപ്പുകൾക്കും നടി മറുപടി നൽകി. ഞാനിപ്പോൾ വർക്ക് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന്റെ പിന്നണിയിൽ നിന്നുള്ള ആളാണോ, എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങൾ നിരന്തരമായി വന്നിരുന്നു. ജോസ് ഇൻഡസ്ട്രിയുമായി ബന്ധമുള്ള ആളല്ല.

അദ്ദേഹത്തിന് അഭിനയ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും എനിക്ക് അഭിനയിക്കാനുള്ള കഴിവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ജോസ് എന്നും നടി പറയുന്നു. എന്ത് കാര്യ മാണെങ്കിലും അച്ഛനോടും അമ്മയോടും പറയാറുള്ള ആളാണ് താൻ. അങ്ങനെ ജോസുമായി പ്രണയത്തിലായ തുടക്കത്തിൽ തന്നെ ഇക്കാര്യം വീട്ടിൽ അറിയിച്ചിരുന്നു.

എന്റെ വീട്ടിൽ നിന്നോ ജോസിന്റെ വീട്ടിൽ നിന്നോ യാതൊരു എതിർപ്പും വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതേ സമയം ശ്രീലക്ഷ്മി ഉടനെ വിവാഹിതയായി പോവുമോ എന്ന ആരാധകരുടെ സംശയത്തിനും നടി വ്യക്തത വരുത്തി. വിവാഹം ഉടനെ നടത്താൻ നമ്മൾ തീരുമാനിച്ചിട്ടില്ല. വിവാഹത്തിന് ശേഷവും താൻ അഭിനയിക്കാൻ ഉണ്ടാവുമെന്നും നടി ഉറപ്പ് പറയുന്നു.

കാരണം എല്ലാ കാര്യങ്ങൾക്കും എന്റെ ഒപ്പം നിൽക്കുന്ന ആളാണ് പ്രതിശ്രുത വരനെന്നും നടി വ്യക്തം ആക്കുന്നു. ഒരു ട്യൂട്ടോറിയൽ കോളേജിൽ നിന്നും കണ്ടാണ് ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാവുന്നത്. അന്ന് തൊട്ടിങ്ങോട്ട് എന്റെ എല്ലാ കാര്യത്തിനും അദ്ദേഹം കൂടെ തന്നെയുണ്ട്. നിലവിൽ ജോസ് പഠിച്ച് കൊണ്ടിരിക്കുകയാണ്.

Also Read
അതേക്കുറിച്ച് ചോദിച്ചാൽ ഞങ്ങൾ അസ്വസ്ഥരാവും ; സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോഴുള്ള സായ് പല്ലവിയുടെ മറുപടി

മംഗ്ലൂരിൽ പാര മെഡിക്കൽ കോഴ്സ് ചെയ്യുകയാണ് അവനെന്നും ശ്രീലക്ഷ്മി പറഞ്ഞു. കുടുംബവിളക്കിൽ ആദ്യം ശീതൾ ആയി അഭിനയിച്ച നടി ലൊക്കേഷനിൽ നിന്നും ക്യാമറമാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിച്ച് കഴിയുകയാണ്.

രണ്ടാമതും ഒരു ശീതൾ വന്നെങ്കിലും മാസങ്ങൾക്ക് മുൻപ് ആ നടിയും പിന്മാറി. നിലവിൽ ശീതളായി മിന്നുന്ന പ്രകടനമാണ് ശ്രീലക്ഷ്മി കാഴ്ച വെക്കുന്നത്. വിവാഹം കഴിയുന്നതോട് കൂടി ശീതളിൽ നിന്ന് പിന്മാറുമോ എന്ന ചോദ്യവുമായിട്ടാണ് കുടുംബവിളക്ക് ആരാധകർ എത്തുന്നത്.

Advertisement