മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർവ്വശി. ഒരു കാലത്ത് തെന്നിന്ത്യയിലെ തന്നെ സൂപ്പർ നായികയായിരുന്ന ഉർവ്വശി ഇപ്പോഴും ശക്തമായ വേഷങ്ങളുമായി സിനിമയിൽ സജീവമാണ്.
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി.
ഈ വർഷം മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങാൻ ഉർവശിക്കായി. നടിയുടെ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. തനിക്ക് ഡബ്ബ് ചെയ്യാൻ ധൈര്യം നൽകിയത് മെഗാസ്റ്റാർ മമ്മൂട്ടി ആണെന്ന് ആയിരുന്നു ഉർവശി പറഞ്ഞത്.
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നെങ്കിലും നടി സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്നില്ല. ഒടുവിൽ മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭരതം എന്ന ചിത്രത്തിലാണ് ഉർവശി സ്വന്തം ശബ്ദം ഉപയോഗിക്കുന്നത്.
മമ്മൂട്ടിയുടെ ധൈര്യത്തിലാണ് ചിത്രത്തിന്റെ ശബ്ദം നൽകിയത് എന്നാണ് ഉർവശി പറയുന്നത്. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ:
നിനക്ക് നിന്റെ ശബ്ദം തന്നെ സിനിമയിൽ ഉപയോഗിച്ചൂടെ എന്ന് ആദ്യം ചോദിച്ചത് മമ്മുക്കയാണ്. അന്നത്തെ പ്രധാന നായികമാർ ആരും തന്നെ സ്വന്തമായി ശബ്ദം നൽകിയിരുന്നില്ല. എല്ലാവർക്കും ഓരോ ഓരോ സിനിമകളുടെ ഷൂട്ടിംഗ് തിരക്കായതിനാൽ ചെന്നൈയിൽ പോയി ഡബ്ബ് ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല.
അന്ന് ചെന്നൈയിലാണ് ഭൂരിഭാഗം സിനിമയുടെയും ഡബ്ബിംഗ് നടക്കുന്നത്. ഒരു ദിവസം മമ്മുക്ക എന്നോട് ചോദിച്ചു, നിനക്ക് നിന്റെ ശബ്ദം തന്നെ ഉപയോഗിച്ചൂടെ അങ്ങനെയാണ് ഞാൻ ഭരതം എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്. തന്റെ കഥാപാത്രത്തിന് വേണ്ടി താൻ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ സിബി സാർ സമ്മതിക്കുകയും ചെയ്തതോടെ എനിക്ക് ധൈര്യമായിയെന്നും ഉർവശി അിമുഖത്തിൽ പറഞ്ഞു.
Also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ