വീട്ടിലേക്ക് കുഞ്ഞതിഥി എത്തി, മകനാണ്, രണ്ടുമാസമായി: കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് പ്രിയ നടി ശാലു കുര്യൻ

495

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വർഷയെ അത്ര പെട്ടെന്നൊന്നും സീരിയൽ പ്രേമികൾ മറക്കാനിടയില്ല. അമൃതയ്ക്ക് എതിരെ കുത്തിതിരിപ്പ് പരിപാടികളുമായി നടക്കുന്ന വർഷ എന്ന വില്ലത്തിയെ ശാലു അത്യുഗ്രൻ ആക്കിയിരുന്നു.

അതേ സമയം സീരിയലുകളിൽ പോസിറ്റീവ് കഥാപാത്രങ്ങളേക്കാൾ കൂടുതലും നെഗറ്റീവ് വേഷങ്ങളെയായിരുന്നു ശാലു ഇഷ്ടപ്പെട്ടത്. വില്ലത്തരം മാത്രമല്ല കോമഡിയും വഴങ്ങുമെന്നും ശാലു തെളിയിച്ചിരുന്നു.

Advertisements

തട്ടീം മുട്ടീമിൽ സഹദേവന്റെ ഭാര്യയായ വിധുവായെത്തുന്നത് ശാലുവാണ്. ചാനൽ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശാലു. സോഷ്യൽ മീഡിയയിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരം. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ഇടക്കാലത്ത് അഭിനയ മേഖലയിൽ അത്ര സജീവമല്ലായിരുന്നു. അതിനിടയിലാണ് പുതിയ വിശേഷ വാർത്തയുമെത്തിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നുള്ള സന്തോഷവുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.

നിരവധി പേരാണ് അമ്മയ്ക്കും മകനും ആശംസ അറിയിച്ചിട്ടുള്ളത്. കമന്റുകൾക്ക് മറുപടിയുമായി ശാലുവും എത്തിയിരുന്നു. രണ്ടുമാസമായി മകന്, അലിസ്റ്റർ മെൽവിനെന്നാണ് പേരിട്ടിട്ടുള്ളതെന്നുമായിരുന്നു ശാലു പറഞ്ഞത്. മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പമായാണ് ശാലു പുതിയ സന്തോഷത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

2017 ലായിരുന്നു ശാലു മെൽവിന്റെ ജീവിതസഖിയായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. ശാലുവിനൊപ്പം ചാനൽ പരിപാടികളിൽ മെൽവിനും പങ്കെടുത്തിരുന്നു. പ്രണയ വിവാഹമായിരുന്നില്ല തന്റേതെന്നും പെണ്ണു കാണാനായി വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും ശാലു പറഞ്ഞിരുന്നു.

ഹാസ്യ പരമ്പരയായ തട്ടീം മുട്ടീമിൽ നിന്നും ശാലു അപ്രത്യക്ഷയായതിനെക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു ആരാധകർ. അതിനിടയിലായിരുന്നു പുതിയ വിശേഷം പറഞ്ഞ് താരമെത്തിയത്. അഭിനയ ജീവിതം ഇനിയും തുടരില്ലേയെന്നായിരുന്നു പിന്നീട് ആരാധകർ ചോദിച്ചത്. വൈകാതെ തന്നെ തിരിച്ചെത്തണമെന്നായിരുന്നു ചിലരുടെ കമന്റുകൾ.

ഹൊറൽ സീരിയലിലൂടെയായിരുന്നു ശാലു കുര്യൻ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മിക്ക പരമ്പരകളിലും അവസരം ലഭിച്ചത് ഇതിന് ശേഷമായിരുന്നു. പിന്നീടാണ് ചന്ദനമഴയിലേക്ക് ശാലുവിന് ക്ഷണം ലഭിച്ചത്. അതാവട്ടെ കരിയർ ബ്രേക്ക് കഥാപാത്രമായി മാറുകയുമായിരുന്നു.

Advertisement