സിദ്ധാർത്ഥിനും സംഘത്തിനും അപ്രതീക്ഷിത തിരിച്ചടി, വേദികയെ തള്ളി സുമിത്രയുടെ അടുത്തേക്ക് അജു വർഗീസ്

241

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ ഉദ്വേഗഭരിതമായ രംഗങ്ങളുമായി മുന്നേറുകയാണ്. പ്രശസ്ഥ സിനിമാതാരം മീരാ വാസുദേവ് ആണ് കുടുംബവിളക്കിലെ നായികയായ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും തിളങ്ങുകയാണ് താരം. റേറ്റിംഗിൽ ഏറെ മുന്നിലുള്ള പരമ്പര കൂടിയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി കുടുംബവിളക്ക് മാറിയത്.

Advertisements

ഇപ്പോഴിതാ അടുക്കളയിൽ നിന്നും അരങ്ങിലേക്കുള്ള സുമിത്രയുടെ വരവിനെക്കുറിച്ചുള്ള വിശേഷങ്ങളുമായാണ് സീരിയൽ എത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തമായൊരു ബോട്ടീക് തുടങ്ങുകയാണ് സുമിത്ര. അജു വർഗീസിനെയാണ് ബോട്ടീക് ഉദ്ഘാടനത്തിനായി സുമിത്ര ക്ഷണിച്ചത്. സുഹൃത്തായ നിലീനയായിരുന്നു സുമിത്രയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തത്.

സുമിത്രയുടെ ബോട്ടീസ് ഉദ്ഘാടനത്തിന്റെ അതേ സമയത്ത് തന്നെ തങ്ങളുടെ പുതിയ ഓഫീസും ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് സിദ്ധാർത്ഥും വേദികയും നടത്തിയത്. സുമിത്ര നൽകുന്നതിനേക്കാൾ കൂടുതൽ തുക നൽകിയാണ് അജു വർഗീസിനെ ഉദ്ഘാടനത്തിനായി വേദികയും സിദ്ധാർത്ഥും ക്ഷണിച്ചത്.

കൃത്യം 11ന് തന്നെ അജു എത്തുമെന്നാണ് ഇരുവരും പറഞ്ഞത്. സിദ്ധാർത്ഥിന് അരികിലേക്കാണോ അതോ സുമിത്രയുടെ ബോട്ടീക്കിലേക്കാണോ അജു എത്തുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് സീരിയൽപ്രേമികൾ. സുമിത്രയ്ക്ക് അരികിലേക്ക് തന്നെ പോവണമെന്നായിരുന്നു ആരാധകർ താരത്തോട് അഭ്യർത്ഥിച്ചത്.

വേദികയെ തള്ളി സുമിത്രയ്ക്ക് അരികിലേക്ക് തന്നെയാണ് അജു വർഗീസ് എത്തിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൽ പുറത്തുവന്നിട്ടുള്ളത്. സുമിത്രയെ നാണം കെടുത്താനുള്ള വേദികയുടെ നീക്കത്തിന് ലഭിച്ച മികച്ച തിരിച്ചടിയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. സുമിത്ര ബോട്ടീക് തുടങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സിദ്ധാർത്ഥും അമ്മയും മൂത്ത മകനായ അനിരുദ്ധും എത്തിയിരുന്നു.

സിദ്ധാർത്ഥിന്റെ സഹപ്രവർത്തകയും കാമുകിയുമായ വേദികയും ഈ നീക്കം തകർക്കാനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ബോട്ടീക്കിനായി നോക്കിവെച്ച സ്ഥലം പുതിയ ഓഫീസിനായി ചോദിച്ച് ഇവരെത്തിയിരുന്നു. കൂടുതൽ തുക നൽകിയതോടെ ഉടമയും തീരുമാനം മാറ്റിയിരുന്നുവെങ്കിലും നിലീന ഇടപെട്ടതോടെ അത് സുമിത്രയ്ക്ക് തന്നെ ലഭിക്കുകയായിരുന്നു. ഇളയ മകനായ പ്രതീഷും, സിദ്ധാർത്ഥിന്റെ അച്ഛനും സഹോദരി ഭർത്താവും മരുമകളും ജോലിക്കാരിയുമെല്ലാം സുമിത്രയുടെ പുതിയ തുടക്കത്തിന് പിന്തുണയുമായി കൂടെയുണ്ട്.

അജു വർഗീസ് എത്തുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പത്തിലാണ് ഇവരെല്ലാം. അദ്ദേഹം വാക്ക് പാലിക്കുമെന്നും കൃത്യസമയത്ത് തന്നെ ഉദ്ഘാടനത്തിന് എത്തുമെന്നുമുള്ള വിശ്വാസത്തിലാണ് സുമിത്ര. സിദ്ധാർത്ഥും വേദികയും ഉദ്ഘാടനത്തിനായി അജുവിനെ സമീപിച്ചിരുന്നുവെന്നറിഞ്ഞപ്പോഴും സുമിത്ര ഈ വിശ്വാസത്തിലാണ്.

Advertisement