ഏഷ്യാനെറ്റ് ചാനലിലെ പ്രമുഖ റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസിൽ കൂടിയാണ് കൊച്ചിക്കാരൻ ഫ്രീക്കൻ ബഷീർ ബഷിയെ പ്രേക്ഷർ കൂടുതൽ അറിയുന്നത്. ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി.
മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്ളോഗേഴ്‌സായും പ്രേക്ഷകരിൽ നിറയാറുണ്ട്
ബിഗ് ബോസ്മത്സരത്തിൽ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീറിന് നേരെ ഉയർന്നിരുന്നു.
ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. പ്രണയ വിവാഹമായിരുന്നു. ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നൽകുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഒരു യുട്യൂബ് ബ്ലോഗർകൂടിയാണ് സുഹാന.
സുഹാനയുടെ പോസ്റ്റുകൾ അതി വേഗം വൈറൽ ആകാറുണ്ട്. ഇപ്പോളിതാ ആദ്യ വിവാഹത്തിന്റെ പതിനൊന്നാം വാർഷികം ആഘോഷിക്കുകയാണ് ബഷീറും സുഹാനയും. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്.
ഒരു മകനും മകളുമാണ് ഇരുവർക്കുമുള്ളത്. പല ആളുകളും അവരുടെ വാർഷികത്തിൽ ഭാര്യമാർക്ക് സമ്മാനങ്ങൾ നൽകുന്നു. പക്ഷേ ഞാനിത് വളരെ ലളിതമായി സൂക്ഷിക്കുകയും എന്റെ ജീവിതം മുഴുവനും നിങ്ങൾക്ക് നൽകിയിരിക്കുകയാണ്.
ഐ ലവ് യൂ ഹാപ്പി ആനിവേഴ്സറി സോനു. എന്നുമാണ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്ക് താഴെ ബഷീർ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ഞാൻ ഇപ്പോഴും നിങ്ങളോട് വളരെയധികം സ്നേഹത്തിലാണ്. നമുക്കൊരുമിച്ച് പ്രായമാകാം. ഹാപ്പി ആനിവേഴ്സറി ബഷീ.. 11 വർഷത്തെ സ്നേഹം എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രത്തിന് സുഹാന ബഷീർ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
നിരവധി പേരാണ് സുഹാനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭർത്താവിന്റെ സ്നേഹം അറിഞ്ഞ് ജീവിക്കുന്ന സുഹാനയെ പോലെയുള്ളവർ അപൂർവ്വമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.