അവതാരകയും നടിയും ബിഗ്ബോസ് താരവുമൊക്കെയായ എലീന പടിക്കൽ ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട്ടപ്പെട്ട താരമാണ്. തമാശകൾ നിറഞ്ഞ അവതരണം കൊണ്ട് നിഷ്പ്രയാസം പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന എലീനയുടെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാവുന്നത്.
വർഷങ്ങളായുള്ള എലീനയുടെ പ്രണയം പൂവണിയാൻ പോകുന്നുവെന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെക്കുന്നത്. ചാനൽ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്.
ബിഗ് ബോസിൽ വെച്ച് താൻ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്നും ഭാവി കാര്യങ്ങൾ എങ്ങനെയാവുമെന്ന് അറിയില്ലെന്നും ആയിരുന്നു എലീന അന്ന് പറഞ്ഞത്. ഒടുവിൽ വീട്ടുകാർ സമ്മതിച്ചുവെന്ന് എലീന പറയുന്നു.
എഞ്ചിനീയറും, ബിസിനെസ്സുമാനുമായ രോഹിത് പി നായരാണ് വരൻ. ഇരുവരും 6 വർഷമായി പ്രണയത്തിലായിരുന്നു. ജനുവരിയിലാണ് വിവാഹം. ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീൻ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു.
ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു.
തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇങ്ങനെയൊക്കെ വാർത്ത പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഒപ്പം തനിക് ഒരു പ്രണയം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. വീട്ടുകാർ സമ്മതിച്ചാൽ കല്യാണം കഴിക്കും. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും.
വീട്ടുകാർ സമ്മതിക്കുമെന്നേ, ഞാൻ ഒറ്റമോളല്ലേ അവർ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങൾ കെട്ടും’ എന്നും എലീന അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇവരുടെ പ്രണയത്തിനു ഇരു വീട്ടുകാരും ഗ്രീൻ സിഗ്‌നൽ നൽകിയിരിക്കുകയാണ്. ഇതോടെ തന്റെ പ്രിയതമനെ കുറിച്ചുള്ള വിവരങ്ങളും എലീന പുറത്ത് വിട്ടിരിക്കുകയാണ്.
ഞങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്ത മതക്കാർ ആണ്. അത് തന്നെയായിരുന്നു വീട്ടുകാരുടെ പ്രശ്‌നവും. എന്നാൽ ഇപ്പോൾ അവരുടെ എതിർപ്പുകൾ ഒക്കെ മാറി അവർ ഹാപ്പിയായി. കോഴിക്കോട് സ്വദേശിയായ രോഹിത്ത് നായർ ആണ് തന്റെ ജീവിതപങ്കാളിയാകാൻ പോകുന്നതെന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു രോഹിത് ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് നടത്തുകയാണെന്നും എലീന പറഞ്ഞു.
ഇതോടെ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. 15 വയസ്സിൽ പ്രണയം തുടങ്ങി, ഇപ്പോൾ അവർ കെട്ടാൻ തീരുമാനിച്ചു എന്നാണ് എലീനയുടെ വീഡിയോയ്ക്ക് സാജൻ സൂര്യ കമെന്റ് ചെയ്തത്. ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥികൾ എലീനയുടെ കല്യാണത്തിനായുള്ള കാത്തിരിപ്പിൽ ആണ്.