ആ സൂപ്പർ താരത്തോട് തനിക്ക് കടുത്ത പ്രണയം തോന്നിയിരുന്നു: മലയാളികളുടെ സ്വന്തം ‘മാളൂട്ടി’ ശ്യാമിലി പറഞ്ഞത് കേട്ടോ

4488

ബാലതാരമായി സിനിമയിൽ തിളങ്ങി പിന്നീട് നായികയായും അരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്യാമിലി(ബേബി ശ്യാമിലി). നടി ശാലിനിയുടെ സഹോദരി കൂടിയിയ ശ്യാമില ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നത് വലിയ വാർത്ത ആയിരുന്നു.

തന്റെ രണ്ടാം വയസ് മുതലാണ് ശ്യാമിലി അഭിനയിച്ച് തുടങ്ങിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യൻ ലോകത്തെ എല്ലാ ഇൻഡസ്ട്രികളിലും തന്നെ ശ്യാമിലി അഭിനയിച്ചിരുന്നു. ബോളിവുഡിലും തൻറെ സാന്നിധ്യമറിയിക്കാൻ ശ്യാമിലിയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി ആയിരുന്നു നടിയുടെ ബാലതാരമായി എത്തിയ ആദ്യ സിനിമ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ശ്യാമിലിക്ക് ലഭിച്ചിരുന്നു. അഞ്ജലിയിൽ മാനസിക വൈകല്യമള്ള പെൺകുട്ടിയെ അത്യുഗ്രൻ ആയി അവതരിച്ചാണ് രണ്ടാം വയസ്സിൽ തന്നെ ബേബി ശ്യാമിലി ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയത്.

Also Read
അദ്ദേഹം സിനിമ മേഖലയിലുള്ള ആളാണ്, കാമുകനെ കുറിച്ച് മനസ്സ് തുറന്ന് അന്ന രേഷ്മ രാജന്‍

ജയറാമും ഉർവ്വശിയും പ്രധാന വേഷത്തിൽ എത്തിയ ഭരതൻ ചിത്രം മാളൂട്ടിയിലൂടെയാണ് ശ്യാമിലി മലയാളികളുടെ ഹൃദയം കവർന്നത്. ഈ ചിത്രത്തിൽ കുഴൽ കിണറിൽ വീണുപോകുന്ന കുട്ടിയായി അഭിനയിച്ച മാളൂട്ടി ഏറെ കൈയ്യടി നേടിയിരുന്നു.

മലയാളത്തിന്റെ താര ചക്രവർത്തിമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സഹോദരി വേഷത്തിൽ ഹരികൃഷ്ണൻസ് എന്ന ഫാസിൽ സിനിമയിയൂടെ മുതിർന്ന ശ്യാമിലിയെ അവതരിപ്പിക്കുന്നത്. അതിന് ശേഷം നിരവധി അവസരങ്ങളാണ് ശ്യാമിലിയെ തേടി എല്ലാ ഭാഷകളിൽ നിന്നും എത്തിയിരുന്നത്.

അതേ സമയം പ്രണയമുണ്ടോ എന്ന ഒരു ചോദ്യത്തിന് മലയാളത്തിന്റെ ആ പഴയ മാളൂട്ടി മുമ്പ് ഒരിക്കൽ നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. എല്ലാവരെയും പോലെ എനിക്കും തോന്നിയിരുന്നു ഒരു പ്രണയം എന്നാണ് ശ്യമിലി അന്ന് പറഞ്ഞത്.

അതും തന്റെ കുഞ്ഞു പ്രായത്തിൽ ഒരു ബോളിവുഡ് താരത്തോട് കടുത്ത പ്രണയം തോന്നിയിരുന്നു എന്നാണ് ശ്യാമിലിയുടെ തുറന്നു പറച്ചിൽ. മറ്റാരുമല്ല അത് ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖിനോടാണ് തനിക്ക് പ്രണയം തോന്നിയത് എന്നാണ് മാളൂട്ടി ചിരിയോടെ പറയുന്നത്.

ഷാരൂഖും, തന്റെ സഹോദരി ഭർത്താവ് കൂടിയായ തമിഴകത്തിന്റെ തല അജിത്തും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് താൻ പോയിട്ടുണ്ടെന്നും ഫോട്ടോ എടുത്തിട്ടുണ്ടെന്നും താരം പറയുന്നു. അതേ സമയം അടുത്തിടെ ആയി താരം സിനിമയിൽ അത്ര സജീവമല്ല. എന്നാൽ സഹോദരി ശാലിനിക്ക് ഒപ്പമുള്ള ഫോട്ടോകളുമായി സോഷ്യൽ മീഡിയയിൽ ഒക്കം ശ്യാമിലി പ്രത്യക്ഷപെടാറുണ്ട്.

Also Read
എനിക്ക് ആലില വയറല്ല ഉള്ളത്, അക്കാര്യം തുറന്നുപറയാൻ എനിക്കൊരു നാണക്കേടുമില്ല; വിദ്യാ ബാലൻ

Advertisement