മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് ആലീസ് ക്രിസ്റ്റി. കടമറ്റത്ത് കത്തനാർ, കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ തരംഗമാകുന്നത് സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെയും സജിൻ സജി സാമുവലിന്റെയും വിവാഹ വിശേഷങ്ങളാണ്. നിമിഷ നേരം കൊണ്ടാണ് ആലീസിന്റെ വിവാഹ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ തരംഗമായത്.
ഇപ്പോഴിതാ വിവാഹ ശേഷം നേരിട്ട വിമർശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ആലീസ് ഇപ്പോൾ. ഒരുപാട് പേർ മനോഹരമായി വിവാഹം നടത്തിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. അപ്പോഴും ചിലർ വിമർശിക്കാൻ കാരണമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പള്ളിയിൽ ചെരുപ്പ് ഇട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് വിമർശിച്ചു.
Also Read
ഇനി ഇത്തരത്തിലുള്ള വാർത്ത പ്രചരിപ്പിക്കരുത്, തുറന്നടിച്ച് കുടുംബവിളക്ക് താരം ആതിര മാധവ്
തന്റെയും ഇച്ചായന്റെയും പള്ളിയിൽ വിവാഹ സമയങ്ങളിൽ വധുവിന് ചെരുപ്പ് ധരിക്കാനും ഗൗൺ പോലുള്ളവ ധരിക്കുമ്പോൾ നടക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറ്റാനാണ് ചെരുപ്പ് ധരിക്കുന്നത്. പള്ളിയുടെ ആളുകൾ സമ്മതം നൽകിയതുമാണ്.
ഒന്നും പറയാനില്ലാത്തതിനാൽ വരുന്ന വിമർശനങ്ങളായിട്ട് മാത്രമേ അത്തരം കമന്റുകളെ തങ്ങൾ കാണുന്നുള്ളൂ എന്നാണ് യൂട്യൂബ് വീഡിയോയിൽ ആലീസും സജിനും പറയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് ആലീസിനെ മിന്ന് ചാർത്തി ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാൻ പോകുന്ന വീടിൻറെ ഗൃഹപ്രവേശ ചിത്രങ്ങളും കുറിപ്പും ആലീസ് നേരത്തെ പങ്കുവച്ചിരുന്നു.
സജിൻ നിർമിച്ച വീടിന് ബെത്‌ലഹേം എന്നാണ് പേരിട്ടിരിക്കുന്നത്. നിർമാണ ഘട്ടത്തിൽ ഓരോ സമയവും തൻറെ അഭിപ്രായം സജിൻ ചോദിച്ചിരുന്നുവെന്നും ആ വീടിന്റെ ഓരോ മുക്കും മൂലയും തനിക്ക് സുപരിചിതമാണെന്നും ആലീസ് നേരത്തെ പറഞ്ഞിരുന്നു.
സജിന്റെ നിർദേശപ്രകാരമാണ് ആലീസ് വിവാഹത്തോടനുബന്ധിച്ച് സോഷ്യൽമീഡിയയിൽ സജീവമാകാൻ യുട്യൂബ് ചാനൽ ആരംഭിച്ചത്. വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ടും വരൻ സജിനെ ആരാധകർക്ക് പരിചയപ്പെടുത്തിയുമായിരുന്നു ആലീസിന്റെ ആദ്യ വീഡിയോ.
പലതവണ യുട്യൂബ് ചാനൽ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും പറ്റിയ കണ്ടന്റ് കിട്ടാതിരുന്നതിനാലാണ് വൈകിയത് എന്നാണ് ആലീസും സജിനും വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
തുടർന്നുള്ള യുട്യൂബ് വീഡിയോകളിലെല്ലാം വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹ ചടങ്ങും പ്രിയപ്പെട്ടവർക്കായി ഒരുക്കിയ റിസപ്ഷന്റെ വിശേഷങ്ങളുമെല്ലാമാണ് ഉൾക്കൊള്ളിച്ചിരുന്നത്. വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനേയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇവരുടെ ചാനലിന് ലഭിച്ചു.
ഇനിയുള്ള ഭാവി ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും അഭിനയ ജീവിതത്തിലെ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ആലീസും ഭർത്താവ് സജിനും. വിവാഹ ശേഷം അവധിയെടുക്കാൻ ലഭിച്ചില്ലെന്നും അടുത്ത ദിവസം മുതൽ വീണ്ടും സീരിയലിൽ സജീവമാകാൻ പോവുകയാണെന്നുമാണ് ആലീസ് പറയുന്നത്. ഹണിമൂൺ പോലും അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല.
ഇച്ചായനും ഞാനും നാളെ മുതൽ വീണ്ടും ജോലി സംബന്ധമായ തിരക്കുകളിലേക്ക് നീങ്ങും. പിന്നീട് അവധി ലഭിച്ചാലെ ഹണിമൂൺ പോകാൻ സാധിക്കൂ. യുട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ മുതൽ ഒരുപാട് പേർ പ്രോത്സാഹിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. തുടർന്നും ആളുകളുടെ സ്‌നേഹമാണ് പ്രതീക്ഷിക്കുന്നത്. മനോഹരമായ ദാമ്പത്യം ലഭിക്കണം എന്ന പ്രാർഥന മാത്രമാണുള്ളത്. വിവാഹം വിചാരിച്ചപോലെ ഭം?ഗിയായി നടന്നതിലും സന്തോഷമുണ്ടെന്നും ആലീസ് പറയുന്നു.