എൻറെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടന്, അമ്മ അനുഭവിച്ച ത്യാഗങ്ങൾ വലുതാണ്: ഹൃദയം തൊടുന്ന കുറിപ്പുമായി മായ ദീപൻ

70

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപൻ മുരളി. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ദീപൻ മുരളി. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ദീപൻ പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയായും എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ദീപൻ. അതുകൊണ്ട് തന്നെ ദീപനെ പോലെ തന്നെ ആരാധകർക്ക് സുപരിചിതയാണ് ദീപന്റെ കുടുംബവും. അടുത്തിടെ ആയിരുന്നു ദീപൻ തന്റെ വിവാഹ വാർഷിക ആഘോഷത്തെ ക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.

Advertisements

2019 ജൂലൈ 22 നായിരുന്നു ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞ് ജനിച്ച ശേഷം എല്ലാ വിശേഷങ്ങളും ദീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അമ്മയുടെ പേര് തന്നെയാണ് മകൾക്കും നൽകിയിരിക്കുന്നത്. സരസ്വതിയെന്നാണ് അമ്മയുടെ പേര്.

Also Read
ദളപതി വിജയ് ഒരു സൂപ്പർ ഹീറോ ആണെന്ന്‌ ദുൽഖർ സൽമാൻ, കാരണം കേട്ട് കൈയ്യടിച്ച് ആരാധകർ

സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ നടന്റെ ഭാര്യ മായ അമ്മയെക്കുറിച്ചും സഹോദരനെക്കുറിച്ചും എഴുതിയ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

എന്റെ പ്രിയപ്പെട്ട അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ വലുതാണ്. എന്നും എന്റെ ശക്തി ഞങ്ങളെ ഞങ്ങൾ ആക്കി മാറ്റിയ ആൾ.

ഞങ്ങൾക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണ്. എന്നും അമ്മക്ക് ആയുർ ആരോഗ്യം നൽകണേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഈ അമ്മയുടെയും അച്ഛന്റെയും മകളായി പിറക്കാൻ ആഗ്രഹിക്കുന്നു. പാതി വഴിയിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം അന്ന് അമ്മയും ചേട്ടനും കൊണ്ട വെയിൽ ആണ് ഇന്നത്തെ എന്റെ തണൽ.

അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും ആണ് ഇന്നും ഞങ്ങളുടെ ശക്തി. അമ്മക്ക് തുല്യം അമ്മ മാത്രേ ഉള്ളു. ഒരുപക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതൽ എന്നെ സ്‌നേഹിക്കുന്ന വ്യക്തി എന്നായിരുന്നു മായ അമ്മയെ കുറിച്ച് കുറിച്ചത്.

Also Read
ഞാൻ എന്റെ അമ്മയ്‌ക്കൊപ്പമിരുന്നാണ് ചുരുളി കണ്ടത്, തെറിവിളി ഇതിൽ അനിവാര്യം ആയിരുന്നു: വിനയ് ഫോർട്ട്

ചേട്ടനെ കുറിച്ചുള്ള മായയുടെ കുറിപ്പ് ഇങ്ങനെ: എന്റെ ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. അച്ഛന് പകരം വെക്കാൻ ആരും ഇല്ല എന്നാലും എന്റെ അച്ഛന്റെ സ്ഥാനംനം ആണ് ചേട്ടനും. അച്ഛന് പകരം ആ സ്ഥാനത്തു ചേട്ടൻ മാത്രേ ഉള്ളു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും ആണ്.

ഇങ്ങനെ ഒരു സഹോദരനെ കിട്ടിയതിൽ ഞാൻ ഭാഗ്യവതി ആണ് അന്നും ഇന്നും. ഇനിയും പല ജന്മങ്ങളിലും നമ്മൾ സഹോദരങ്ങൾ ആയി ജനിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു എന്നും താരപത്‌നി കുറിക്കുന്നു.

അതേസമയം തൂവൽസ്പർശത്തിലൂടെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് ദീപൻ മുരളി. ശ്രേയ നന്ദിനിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തോടെ കുതന്ത്രങ്ങൾ മെനയുള്ള അവിനാഷ് ആയാണ് ദീപൻ അഭിനയിക്കുന്നത്.

എന്നാൽ മാളു എന്ന തുമ്പി തന്റെ സഹോദരിയെ അവിനാഷിൽ നിന്നും രക്ഷിക്കാനുള്ള തന്ത്രങ്ങളുമായി മുന്നേറുകയാണ്. ഈയ്യടുത്ത സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഇതിനോടകം തന്നെ ആരാധകരെ സ്വന്തമാക്കുകയും ടിആർപി റേറ്റിംഗിൽ ശക്തമായ കുതിപ്പ് നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമംഗലി ഭവ എന്ന പരമ്പരയിലൂടേയും ദീപൻ കയ്യടി നേടിയിരുന്നു.

Advertisement