ബോളിവുഡിന്റെ മസിൽഖാൻ എന്നറിയപ്പെടുന്ന സൂപ്പർതാരമാണ് സൽമാൻ ഖാൻ. ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ള സൽമാൻ ഖാൻ സിനിമകൾ എല്ലാം നിരന്തരം കോടിക്ലബ്ബുകളിൽ കയറുന്നവയാണ്.
ബോക്‌സ് ഓഫീസ് വിജയങ്ങളുടെ കാര്യത്തിൽ സൽമാൻ ഖാൻ ആണ് ഇന്ത്യയിലെതന്നെ നമ്പർവൺ എന്ന് നിസംശയം പറയാം. കോടി ക്ലബ്ബുകളുടെ ഫാഷൻ ബോളിവുഡിൽ തുടങ്ങിവച്ചത് സൽമാൻ ഖാൻ തന്നെയാണ്.
ഇപ്പോൾ 50 വയസ്സിനു മുകളിൽ ആയിട്ടും താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അതേ സമയം എന്നും ഗോസിപ്പ് കോളങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സൽമാൻ ഖാൻ. അതേ സമയം നടി ഐശ്വര്യ റായിയുമായുള്ള സൽമാന്റെ പ്രണയ ബന്ധം ബോളിവുഡിൽ എക്കാലത്തും ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.
ഇവർ പ്രണയത്തിലായിരുന്നു എന്നും പിന്നീട് പല കാരണങ്ങൾ കൊണ്ട് പേർ തിരിഞ്ഞതാണ് എന്നുമാണ് പാപ്പരാസികൾ പാടി നടക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളാണ് ഐശ്വര്യ റായും സൽമാൻഖാനും പിന്നീട് നൽകിയിട്ടുള്ളത്. ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ.
എന്റെ സഹോദരന്റെ ജീവിതം നശിക്കാൻ കാരണം ഐശ്വര്യ റായി ആണ്. ഐശ്വര്യ റായി സഹോദരന്റെ ജീവിതത്തിൽ നിന്നും പോയതോടെ, അദ്ദേഹം വളരെ അരക്ഷിതാവസ്ഥ നേരിടാൻ തുടങ്ങി. ഇങ്ങനെയാണ് സൽമാൻറെ ജീവിതം തന്നെ നശിച്ചു പോയത്.
പിന്നീട് അദ്ദേഹത്തിന് ഒരു നോർമൽ ലൈഫ് ഉണ്ടായിട്ടില്ല സുഹൈൽ ഖാൻ പറയുന്നു. പലതവണ ഐശ്വര്യറായി തങ്ങളുടെ വീട്ടിൽ അതിഥിയായി വന്നിരുന്നു എന്നും, പലപ്പോഴും തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ഐശ്വര്യ റായി പെരുമാറിയത് എന്നും സുഹൈൽ ഖാൻ വെളിപ്പെടുത്തുന്നു.
പക്ഷേ ഒരിക്കൽപോലും സൽമാനെ സീരിയസ് ആയി ഐശ്വര്യ പരിഗണിച്ചിരുന്നില്ല. ഈ കാരണങ്ങൾ കൊണ്ടാണ് പിന്നീട് സൽമാൻ ലൈഫിൽ ഡിപ്രഷൻ അനുഭവിച്ചത് എന്നും സുഹൈൽ ഖാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.