തനിക്ക് തന്റെ അച്ഛൻ പണ്ട് വാങ്ങിത്തന്ന പാവാട തനിക്ക് ഇപ്പോഴാണ് ധരിക്കാൻ സാധിച്ചതെന്ന് നടി ശാലിൻ സോയ. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിൻ സോയ.
സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്. ഏറെനാൾ മുൻപ് അച്ഛൻ സമ്മാനമായി വാങ്ങി നൽകിയ വസ്ത്രമാണ് ശാലിൻ സോയ ധരിച്ചിരിക്കുന്നത്. അന്ന് നല്ല വണ്ണമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഉടുപ്പ് പാകമായില്ല. പിന്നെ അതിനുള്ളിൽ കയറാൻ കാത്തിരുന്നെങ്കിലും ആ ആഗ്രഹം സാധിച്ചെന്ന് ശാലിൻ പറയുന്നു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. പണ്ട് താൻ ഹോളിവുഡ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഒരു വലിയ ആരാധികയായിരുന്ന തനിക്ക് അവർ ധരിച്ചിരുന്നത് പോലെയുള്ള ഒരു സ്‌കേർട്ട് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ശാലിൻ തന്റെ കുറിപ്പിലൂടെ പറയുന്നു.
സെലീനയോടുള്ള തന്റെ ഇഷ്ടം അറിയാമായിരുന്ന തന്റെ അച്ഛൻ ഈ സ്‌കേർട്ട് തനിക്ക് സമ്മാനിച്ചതെന്നും അന്ന് തടി കൂടുതലായിരുന്നതിനാൽ അത് ധരിക്കാൻ സാധിച്ചിരുന്നില്ലെന്നും ശാലിൻ വിശദീകരിക്കുന്നു.
എന്നാൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ച് തടി കുറയ്ക്കാൻ സാധിച്ചതിനാൽ ഇപ്പോൾ വസ്ത്രം തനിക്ക് പാകമാണെന്നും നടി സന്തോഷത്തോടെ വ്യക്തമാക്കുന്നുണ്ട്.
ഒപ്പം ഈ മൈക്രോ സ്‌കേർട്ട് ധരിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും ശാലിൻ സോയ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ശാലിന്റെ ചിത്രങ്ങൾക്ക് ‘സൂപ്പർ’ എന്നും ‘അഡോറബിൾ’ എന്നും മറ്റുമാണ് ആരാധകർ കമന്റിടുന്നത്.
അതേ സമയം ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്തപരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്.
ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്. ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്.
സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ.