മലയാളത്തിലെ അഭിനേതാക്കളിടെ സംഘടനയായി എഎംഎംഎയുടെ ഭാരവാഹികളിൽ ഒരാളായ നടൻ സിദ്ദിഖിന് എതിരെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്. എഎംഎംഎ താര സംഘടന വെള്ളിയാഴ്ച്ച ചേർന്ന ഭാരവാഹി യോഗത്തിലെ നിർണ്ണായക തീരുമാനങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഇതിനെ കുറിച്ചാണ് രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. ബിനീഷ് കോടിയേരിയെ ഉടൻ പുറത്താക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തിൽ സിദ്ധിഖ് എന്ന് കണ്ടു വാർത്തയിൽ. ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ടെന്നാണ് രേവതി പറയുന്നത്.
ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം എന്നാണ് രേവതി ഫേസ്ബുക്കിൽ കുറിച്ചത്.
ബിനീഷ് കൊടിയേരിക്കെതിരെ നടപടി സ്വീകരിക്കാനും, നടി പാർവ്വതിയുടെ രാജിയേക്കുറിച്ച് ചർച്ച ചെയ്യാനുമാണ് അമ്മ യോഗം ചേർന്നത്. എന്നാൽ ബിനിഷിനെ നിലവിൽ പുറത്താക്കുന്നില്ലെന്നും, വിശദീകരണം തേടിയതിന് ശേഷം മാത്രമെ അക്കാര്യത്തിൽ തീരുമാനം എടുക്കു എന്നുമാണ് യോഗത്തിൽ തീരുമാനമായത്.
രേവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരുപം:
ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും എഎംഎംഎ ഭാരവാഹി യോഗത്തിൽ സിദ്ധിഖ് എന്ന് കണ്ടു വാർത്തയിൽ. ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.ജോറായിട്ടുണ്ട്.
ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.