മിനിസ്‌ക്രീനിൽ സൂപ്പർഹിറ്റാ പരമ്പരയായിരുന്നു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി എടുത്ത കൂടത്തായി എന്ന സീരിയൽ. എന്നാൽ ഈ പരമ്പര അവസാനിച്ചതിൽ സങ്കടമറിയിച്ച് നടി മുക്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷം കൂടത്തായി തനിക്ക് സമ്മാനിച്ചത് ഒരുപാട് നല്ല ഓർമകളാണെന്നും മറക്കാൻ പറ്റാത്ത ഒരുവപാട് നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ അപ്പോൾ തനിയ്ക്ക് ഇതൊന്നും ഫീൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഷൂട്ടൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ വീട്ടിൽ ഇരിക്കുമ്പോഴും ഷൂട്ട് കഴിഞ്ഞെന്ന് തോന്നുന്നില്ല.
ശെരിക്കും അടുത്ത ഷെഡ്യൂൾ തുടങ്ങുമെന്ന് തന്നെയാണ് തന്റെ മനസിൽ ഉളളത് എന്നും മുക്ത വീഡിയോയിലൂടെ വ്യക്തമാക്കി. ഇപ്പോഴാണ് തനിയ്ക്ക് മനസിലാവുന്നത് ഡോളി എന്ന കഥാപാത്രമായി താൻ ജീവിക്കുകയായിരുന്നു എന്നത്. കൂടത്തായി പരമ്പര അവസാനിച്ചതിൽ നല്ല സങ്കടം ഉണ്ടെന്നും ഇനിയും അഭിനയ സാധ്യതയുളള നല്ല കഥാപാത്രങ്ങളുമായി പ്രേഷകരുടെ മുന്നിലെത്തണമെന്നാണ് ആഗ്രഹവും പ്രാർത്ഥനയും എന്നും മുക്ത പറയുകയുണ്ടായി.
സിനിമ ചെയ്തപ്പോൾ പോലും തനിയ്ക്ക് ഇങ്ങനെയൊരു പ്രതികരണം ലഭിച്ചിട്ടില്ല. മുക്തക്ക് ഇങ്ങനെയും ചെയ്യാൻ സാധിക്കുമോ എന്ന് പ്രേഷകർ ചോദിച്ചെങ്കിൽ, തന്റെ ഉളളിലുളള ഇങ്ങനെയൊരു കഴിവ് പുറത്തേക്ക് കൊണ്ടുവാരാനായത് തീർച്ചയായും കൂടത്തായിലൂടെയാണ് എന്നും മുക്ത കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു വർഷം സംപ്രേഷണം ചെയ്ത കൂടത്തായി പ്രേഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും അതിന് പിന്നിൽ ഒരുപാട് ആളുകളുടെ സപ്പോർട്ട് ഉണ്ടെന്നും നടി പറയുന്നു. ഓരോ എപ്പിസോഡുകൾ കഴിയുമ്പോഴും ഒരുപാട് മെസേജുകൾ തനിക്ക് ലഭിക്കാറുണ്ടെന്നും എല്ലാം വായിക്കുന്നുണ്ടെങ്കിലും എപ്പോഴും എല്ലാത്തിനും മറുപടി തരാൻ കഴിയില്ല.
എങ്കിലും പ്രേഷകർ തനിയ്ക്ക് വേണ്ടി മെസേജ് അയക്കാനെടുക്കുന്ന ആ സമയത്തിന് നന്ദി പറയുന്നു എന്നും താരം വീഡിയോയിലൂടെ പറഞ്ഞു. നോട്ടി ആയി ചെയ്യല്ലെ നന്നായി ചെയ്യണേ എന്ന് പറഞ്ഞ് വിടുന്ന നാല് വയസ്സുളള തന്റെ കുഞ്ഞിനോടും ഭർത്താവിനോടും മുക്ത നന്ദി അറിയിക്കുന്നുണ്ട്. ഡോളി എന്ന കൂടത്തായിലെ കഥാപാത്രത്തെ ശെരിക്കും ചെറിയ കുട്ടികൾ വരെ കാണുന്നുണ്ടായിരുന്നു.
ഡോളി പോണു എന്ന് പറഞ്ഞ് ഒരുപാട് വീഡിയോസും തനിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡോളി എന്ന കഥാപാത്രം ആളുകളിലേക്ക് അത്രയും നന്നായി എത്തിയിട്ടുണ്ടെന്ന് അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും മുക്ത പറയുകയുണ്ടായി. തന്നെ വിശ്വസിച്ച് ഏൽപിച്ച കഥാപാത്രം തന്നാൽ കഴിയും വിധം ഭംഗിയായി തന്നെ ചെയ്തിട്ടുണ്ടെന്നും മുക്ത കൂട്ടിച്ചേർക്കുന്നു.
കൂടത്തായി എന്ന പരമ്പരയെ സ്നേഹിച്ചവരോടും സപ്പോർട്ട് ചെയ്തവരോടും എല്ലാം പരമ്പബരയുടെ അവസാന ദിനത്തിൽ മുക്ത വീഡിയോയിലൂടെ നന്ദി അറിയിക്കുകയുണ്ടായി. കൂടത്തായി സംഭവത്തെ ആസ്പദമാക്കി ഫ്ളവേഴ്സ് ച്നലിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലാണ് കൂടത്തായി.
ജോളി എന്ന റിയൽ ലൈഫ് കഥാപാത്രത്തെ സീരിയലിൽ ഡോളി ആയി അവതരിപ്പിച്ചത് മുക്തയായിരുന്നു. 2019 ഡിസംബറിൽ തുടങ്ങിയ പരമ്പരയുടെ അവസാന എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് സംപ്രേഷണം ചെയ്തത്.