മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ബിജു മേനോന്റേയും സംയുക്താ വർമ്മയുടേയും. നിരവധി സിനിമകളിലൂടെ മലയാള സിനിമയിലെ മികച്ച അഭിനേത്രി എന്ന് പേരെടുത്ത സംയുക്താ വർമ്മ ബിജുമേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും ബ്രേക്ക് എടുത്ത് കുടുംബിനിയായി കഴിയുകയാണ്.
പല സിനിമകളിലും നായിക നായകന്മാരായി അഭിനയിച്ചതിലൂടെയാണ് ഇരുവരും പരിചയത്തിൽ ആവുന്നതും പിന്നീട് പ്രണയയത്തിലേക്ക് എത്തുന്നതും. ഇരുവരുടെയും വിവാഹം നടന്നത് 2002ൽ ആയിരുന്നു.
ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ബിജു മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്നെ ഭാഗ്യവാനാക്കുന്നത്. ഞങ്ങൾക്ക് വിവാഹ വാർഷികാശംസകൾ എന്നാണ് സംയുക്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ദമ്പതികളുടെ ചിത്രം ആലേഖനം ചെയ്ത ഒരു കേക്കിന്റെ ചിത്രമാണ് സംയുക്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിജു മേനോനും സംവയുക്ത വർമയും ആദ്യമായി ഒന്നിക്കുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മഴ, മധുരനൊമ്പര കാറ്റ്, മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങൽ ഇരുവരും നായിക നായകന്മാരായി എത്തി.
നേരത്തെ തങ്ങളുടെ വിവാഹ തീരുമാനത്തെ കുറിച്ച് സംയുക്ത പറഞ്ഞിരുന്നു. മേഘമൽഹാർ കഴിഞ്ഞതിനു ശേഷമാണ് ജീവിതത്തിൽ ഒരുമിക്കാമെന്ന തീരുമാനത്തിലേക്ക് തങ്ങൾ എത്തിയതെന്നായിരുന്നു സംയുക്ത പറഞ്ഞത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്ത തീരുമാനിച്ചത്. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന നടി മികച്ച കുടുംബിനിയാണ്.
യോഗയും മറ്റുമായി പ്രേക്ഷകരെ നടി അമ്ബരപ്പിക്കാറുണ്ട്. എന്നിൽ ബിജു മേനോന് കൈ നിറയെ ചിത്രങ്ങളാണ്. ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിജു മേനോൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.