ഇന്നായിരുന്നു തലയണമന്ത്രം എങ്കിൽ കാഞ്ചന ആവാൻ ഏറ്റവും നല്ലത് അനുശ്രീയാണ്: തുറന്ന് പറഞ്ഞ് ഉർവ്വശി

135

1990 ൽ ജയറാമിനേയും ശ്രീനിവാസിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു തലയണമന്ത്രം. ശ്രീനിവാസൻ തിരക്കഥ എഴുതിയ ഈ സിനിമ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു.

ഉർവ്വശിയും പാർവ്വതിയുമായിരുന്നു ഈ സിനിമയിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിൽ ഉർവശി അവതരിപ്പിച്ച കാഞ്ചന എന്ന കഥാപാത്രം ഏറെ പ്രശംസയും അംഗീകാരവും നേടി. ഉർവശിയെക്കൂടാതെ ശ്രീനിവാസൻ, ജയറാം, പാർവതി തുടങ്ങിയവരും ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Advertisements

ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളും ഈ സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കിൽ ആരായിരിക്കും കാഞ്ചനയാവുക എന്ന് പറയുകയാണ് ഉർവശി. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ:

കാഞ്ചനയെ അവതരിപ്പിക്കാൻ കഴിവുള്ള ഒരുപാട് കുട്ടികൾ പുതിയ കാലത്തുണ്ട്. എന്നാലും ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നു തോന്നുന്നു. ആ കുട്ടിയ്ക്ക് അതിനു വേണ്ടി പ്രത്യേകിച്ച് എക്‌സ്പ്രഷൻ ഒന്നും കൊടുക്കേണ്ടി വരില്ലെന്നു തോന്നുന്നു.

ഡയമണ്ട് നെക്ലേസ് ഒക്കെ കണ്ടതിനു ശേഷം തോന്നിയതാണ്. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളി മനസുകളിൽ ഇടംപിടിക്കാൻ സാധിച്ച താരമാണ് അനുശ്രി. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

അടുത്തിടെ താരം പങ്കുവെച്ച മോഡേൺ ഡ്രസ്സിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഏറെ വിമർശനവും ഉയർന്നിരുന്നു. ആരാധകരുമായി പലപ്പോഴും നടി സംവദിക്കാറുമുണ്ട്. ലാൽജോസ് ജഡ്ജായെത്തിയ ഒരു റിയായിലിറ്റി ഷോയിൽ മൽസരിക്കാനെത്തിയ അനുശ്രീ പിന്നീട് സിനിമയിലേക്കെത്തുകയായിരുന്നു.

Advertisement