ഒരു സപ്പോർട്ടുമില്ലാതെയാണ് ലാലേട്ടൻ എന്നെ തോളിൽ എടുത്തത്, അതും നാല് ദിവസം: വിനു മോഹന്റെ വെളിപ്പെടുത്തൽ

28

യുവ നടനായ വിനു മോഹൻ കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ്. ലോഹിതദാസിന്റെ നിവേദ്യത്തിലെ വിനുവിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചതായിരുന്നു. പിന്നീട് പുലിമുരുകനിൽ മോഹൻലാലിന്റെ അനിയന്റെ വേഷവും വിനുവിന്റെ കൈയിൽ ഭദ്രമായിരുന്നു.

ഇപ്പോഴിതാ പുലിമുരുകനിലെ ഒരു ആക്ഷൻ രംഗത്തെ കുറിച്ച് പറയുകയാണ് താരം. സിനിമയിൽ ഏറ്റവും കൂടുതൽ ആൾക്കാർ എന്നോട് പറഞ്ഞിട്ടുള്ള സീക്വൻസിനെ കുറിച്ച് കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലാണ് താരം മനസു തുറന്നത്.

Advertisements

പുലിമുരുകൻ സിനിമയിൽ ഏറ്റവും കൂടുതൽ ആൾക്കാർ എന്നോട് പറഞ്ഞിട്ടുള്ള സീക്വൻസുണ്ട്. അതിൽ ചേട്ടാ എന്ന് വിളിക്കുന്ന ഒരു സീനുണ്ട്. സിനിമയുടെ ഡിസ്‌കഷൻ സമയത്തു തന്നെ ഈ ഫൈറ്റ് സ്വീക്കൻസിനെ കുറിച്ച് വൈശാഖേട്ടൻ എന്നോട് പറഞ്ഞിരുന്നു.

അദ്ദേഹം ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. കാരണം ഒരു ചേട്ടൻ അനുജനെ പ്രൊട്ടക്ട് ചെയ്ത് നിറുത്തിയിട്ടും, അവനൊരു ഇഷ്യുവിൽപെടുകയും അവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതുമാണ്. പ്രത്യേകിച്ച് ലാലേട്ടൻ ചെയ്യുമ്‌ബോൾ അതിന്റെ ഒരു എക്സ്ട്രീം വേറെ ലെവൽ ആയിരിക്കും.

വളരെ റിസ്‌കി ഫൈറ്റായിരുന്നു അത്. നാലു ദിവസത്തെ ഷൂട്ട് വേണ്ടിവന്നു. ഫസ്റ്റ് ഡോറീന്ന് ഇറങ്ങി വരുന്നത് ലാലേട്ടൻ ഒരു സപ്പോർട്ടുമില്ലാതെ 100% തോളിൽ എടുത്തിട്ടാണ് ചെയ്തത്. രണ്ടുപേർക്കും റിസ്‌കായിരുന്നു. ലാലേട്ടൻ അത്രയും റിസ്‌ക് എടുത്തിട്ടും ഇടയ്ക്കിടെ എന്നോട് ചോദിക്കും, മോനെ നീ കംഫർട്ടാണല്ലോ എന്ന്. അത്രയും കെയർ ചെയ്തിട്ടുണ്ടായിരുന്നു.

ആ നാല് ദിവസവും ഞാൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് വൈകുന്നേരമാണ് കുറച്ചു വെള്ളമൊക്കെ കുടിക്കുന്നത്. തലകീഴായി തന്നെ കിടക്കേണ്ടി വരുന്നത് കൊണ്ട് വൊമിറ്റിംഗ് ടെന്റൻസി വരുമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്’.

Advertisement