ദിലീപ് റാഫി കൂട്ടുകെട്ട് വീണ്ടും: ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ കോമഡി എന്റെർടെയിനർ

9

ഒരിക്കലും മറക്കാനാകാത്ത നിരവധി സൂപ്പർ ഹിറ്റ് കോമഡി എന്റർടെയിനറുകൾ മലയാളിക്ക് സമ്മാനിച്ച ദിലീപ് റാഫി കൂട്ടുകെട്ട് ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ‘എന്റർ ദ ഡ്രാഗൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റാഫിയുടെ തിരക്കഥയിൽ നവാഗതനായ സജി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

ബിഗ് ബജറ്റ് ആക്ഷൻ കോമഡി എന്റെർടെയിനറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ്. 2020 ഓണം റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചൈനയാണ്.

മാർഷ്യൽ ആർട്സ് ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം ഒരു പരിപൂർണ്ണ ഫാമിലി ഫെസ്റ്റിവൽ ചിത്രമായിരിക്കും. ജാക്ക് ഡാനിയലാണ് തിയേറ്ററുകളിലെത്തിയ പുതിയ ദിലീപ് ചിത്രം. മൈ സാന്റയാണ് റിലീസിന് തയ്യാറെടെക്കുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രം.

Advertisement