ലേഡി സൂപ്പർ സ്റ്റാർ നയൻതാര മൂക്കുത്തി അമ്മൻ എന്ന പുതിയ ചിത്രത്തിനായി നാൽപത് ദിവസത്തെ ഉപവാസമെടുക്കുന്നു. ആർജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനിൽ ദേവിയായാണ് നയൻതാര എത്തുന്നത്.
Advertisements
ഇതിനായാണ് മാംസാഹാരം ഉപേക്ഷിച്ച് നാൽപത് ദിവസത്തെ ഉപവാസം സ്വീകരിച്ചത്. 2011ൽ എത്തിയ ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തിനായും നയൻതാര ഉപവാസമെടുത്തിരുന്നു. ചിത്രത്തിൽ സീതയായാണ് നടി എത്തിയത്.
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭം മുതൽ അവസാനം വരെ നയൻതാര ഉപവാസമെടുത്തിരുന്നു. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന മൂക്കുത്തി അമ്മൻ ക്ഷേത്രത്തിൽ ഡിസംബറിൽ ചിത്രത്തിന്റെ പൂജ നടക്കും.
വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ആർ ജെ ബാലാജി തന്നെയാണ്. ‘ദർബാർ’ ആണ് നയൻതാരയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Advertisement