മമ്മൂട്ടി ചിത്രം പൊട്ടിക്കാൻ ക്വട്ടേഷൻ നൽകി സംവിധായകൻ, തെളിവുകൾ പുറത്ത്: ഞെട്ടി സിനിമാലോകം

41

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തകർക്കാൻ സംഘടിത ശ്രമമമെന്ന് പരാതി. സിനിമയുടെ സഹനിർമ്മാതാവ് ആന്റണി ജോസഫ് ആണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. സിനിമയെ തകർക്കാൻ ബോധപൂർവ ശ്രമമമാണ് നടക്കുന്നതെന്നും പരാതിയിലുണ്ട്.

Advertisements

സിനിമ റിലീസ് ചെയ്യും മുമ്പ് മോശമാണെന്ന് റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെയാണ് പോലീസിന് നൽകിയിരിക്കുന്നത്. റിലീസ് ചെയ്യാത്ത സിനിമയ്ക്ക് മോശം റിവ്യു എഴുതിയും ചിത്രം പരജായമാണെന്ന് പോസ്റ്റെഴുതിയുമാണ് ഇവർ പ്രചരണമാരംഭിച്ചിരിക്കുന്നത്.

സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. സജീവിന് 21.75 ലക്ഷം രൂപാ നൽകിയിട്ടുണ്ടെന്നും സജീവ് പിള്ളയുടെ സംവിധാനത്തിൽ 13 കോടിയോളം നഷ്ടം സംഭവിച്ചെന്നും നിർമ്മാതാവ് ആരോപിക്കുന്നു.

നവമാധ്യമങ്ങളിലൂടെ സജീവ് പിള്ളയുടെ നേതൃത്വത്തിൽ സിനിമയെ തകർക്കാൻ ബോധപൂർവ ശ്രമമമുണ്ടെന്നും ഇവർ ആരോപിക്കുന്നു. ആരുടെയെങ്കിലും ക്വട്ടേഷനുകൾ ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ഏറ്റെടുത്തതാണോ എന്ന് സംശയമുണ്ടെന്നും സിനിമയ്ക്ക് എതിരായ പ്രചരണം ഒരേ കേന്ദ്രത്തിൽ നിന്നാണെന്നും ആന്റണി പരാതിയിൽ പറയുന്നു.

സിനിമ പുറത്തിറക്കാതിരിക്കാനും പരാജയപ്പടുത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിലുണ്ട്. ഡിസംബർ 12നാണ് മാമാങ്കം റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മാണം.

Advertisement