നടി കാവ്യാ മാധവൻ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ്. ജനപ്രിയ നായകൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. താരത്തിന്റെ തിരിച്ച് വരവിനായാണ് ആരാധകർ കാത്തിരിക്കുന്നത്.
കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് താൻ ആർക്കും അതിർവരമ്പുകൾ വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിലീപ്. ഒരു അഭിമുഖത്തിനിടെയാണ് ദിലീപ് മറുപടി നൽകിയത്. അച്ഛൻ എന്ന നിലയിൽ പത്തിൽ പത്ത് മാർക്കും നേടാനുള്ള ശ്രമത്തിലാണ് താനെന്നും എന്നാൽ ഭർത്താവ് എന്ന നിലയിൽ മാർക്കിടേണ്ടത് ഭാര്യ കാവ്യയാണെന്നും ദിലീപ് പറഞ്ഞു.
അതേ സമയം എസ്എൽ പുരം ജയസൂര്യ ഒരുക്കുന്ന ദിലീപിന്റെ ജാക്ക് ഡാനിയേൽ തീയ്യറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ജാക്ക് എന്ന മോഷ്ടാവായി ദീലീപ് എത്തുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിൽ തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുനാണ് എത്തുന്നത്.
തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ജാക്ക് ഡാനിയേൽ നിർമ്മിക്കുന്നത്. അഞ്ജു കുര്യൻ, അജു വർഗ്ഗീസ് ദേവൻ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവകുമാർ ആണ് വിജയൻ ഛായാഗ്രഹണം.