ദിലീപ് അത് ലറ്റ് ആണോ എന്ന് അഞ്ജു ബോബി ജോർജ് എന്നെ വിളിച്ച് ചോദിച്ചു: വെളിപ്പെടുത്തൽ

54

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി എസ്എൽ പുരം ജയസൂര്യ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ഡാനിയൽ എന്ന സിനിമ ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജയസൂര്യയുടെ ആദ്യ സിനിമ സ്പീഡിലും ദിപീപാണ് നായകനായത്.

Advertisements

ഇപ്പോഴിതാ സിനിമയിൽ ദിലീപിനൊപ്പമുള്ള അനുഭവങ്ങൾ തുറന്നുപറയുകയാണ് ഇപ്പോൾ സംവിധായകൻ.
നൽകുന്ന കഥാപാത്രങ്ങളെല്ലാം ദിലീപ് എന്ന അഭിനയതാവിന്റെ കയ്യിൽ ഭദ്രമാണ് എന്ന് എസ് എൽ പുരം ജയസൂര്യ പറയുന്നു.

എന്റെ ആദ്യ സിനിമ സ്പീഡിൽ ദിലീപ് ആയിരുന്നു നായകൻ. ദിലീപ് അതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു സ്പീഡിലേത്. സിനിമ കണ്ടതിന് ശേഷം ദിലീപ് അത്ലറ്റ് ആണോ എന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വിളിച്ച് ചോദിച്ചിരുന്നു.

ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു അത്. ദിലിപ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ജാക്ക് ആൻഡ് ഡാനിയലിലെ കഥാപാത്രം എന്നും എസ് എൽ പുരം ജയസൂര്യ പറയുന്നു.

എയ്ഞ്ചൽ ജോൺ എന്ന സിനിമക്ക് ശേഷം പത്ത് വർഷത്തെ ഇടവേളയെടുത്താണ് ഒരു ചിത്രവുമായി സംവിധായകൻ എത്തുന്നത്. ഇക്കാലമത്രയും. സിനിമയെ കൂടുതൽ ഗൗരവത്തോടെ പഠിക്കുകയായിരുന്നു താനെന്ന് എസ് എൽ പുരം ജയസൂര്യ പറയുന്നു.

Advertisement