ഭാര്യ സമ തന്നെകൊണ്ട് ഇടയ്ക്കിടെ അങ്ങനെ പറയിപ്പിക്കും: വെളിപ്പെടുത്തലുമായി ആസിഫ് അലി

49

തന്റെ ഭാര്യ സമ ഇടയ്ക്കിടെ താൻ അഭിനയിക്കുന്ന സിനിമയുടെ പേര് ചോദിക്കുമെന്ന് ആസിഫ് അലി. ഇങ്ങനെ പലവട്ടം ആവർത്തിച്ചപ്പോൾ സ്വന്തം ഭർത്താവ് അഭിനയിക്കുന്ന സിനിമയുടെ പേര് പോലും ഓർത്തിരിക്കാൻ സാധിക്കുന്നില്ലെയെന്ന് ചോദിച്ചപ്പോഴാണ് സമയുടെ കള്ളത്തരം ആസിഫ് കൈയ്യോടെ പൊക്കിയത്.

Advertisements

കെട്ട്യോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നതു കേൾക്കാൻ വേണ്ടിയാണിതെന്നായിരുന്നു സമയുടെ മറുപടി. നവാഗതനായ നിസാം ബഷീർ ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.

ദാമ്പത്യത്തിൽ ആളുകൾ പുറത്തു പറയാൻ നാണിക്കുന്ന പല വിഷയങ്ങളും ചർച്ച ചെയ്യുന്ന ഒരു ചിത്രമാണിത്. വളരെ കമേഴ്ഷ്യലായി ഒട്ടും വൾഗറല്ലാതെ ഇത്തരം കാര്യങ്ങൾ അവതരിപ്പിച്ച ചിത്രമാണിതെന്ന് ആസിഫ് പറഞ്ഞു.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ജസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് നിർമിക്കുന്നത്. നവംബർ 22ന് ചിത്രം തീയേറ്ററുകളിലെത്തും.

ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം പറയുന്ന ചിത്രത്തിലെ നായിക പുതുമുഖം വീണാ നന്ദകുമാറാണ്.

Advertisement