വർഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ തിളങ്ങ ലേഡി സൂപ്പർസ്റ്റാർ എന്ന് പേരുനേടി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മഞ്ജു വാര്യർ. ഒരു സിനിമ നടി എന്നതിന് അപ്പുറം പല സ്ത്രീകൾക്കും ഒരു പ്രചോദനമാണ് മഞ്ജു വാര്യർ. ജീവിതത്തിൽ ആയാലും സിനിമയിൽ ആയാലും മഞ്ജു എടുക്കുന്ന തീരുമാനങ്ങളും അത് കൈകാര്യം ചെയ്യുന്ന രീതിയും വ്യത്യസ്തമാണ്.
എത്ര ഗൗരവകരമായ വിഷയം ആണെങ്കിലും എത്ര വികാര ഭരിതമായ വിവാദ വിഷയം ആണെങ്കിലും ശാന്തമായിട്ടാണ് മഞ്ജു പ്രതികരിക്കാറുള്ളത്. പല നായികമാരും മഞ്ജു വാര്യരെ കണ്ടു പഠിക്കേണ്ടതുണ്ടെന്ന അഭിപ്രായം മലയാള സിനിമ മേഘലയിൽ തന്നെയുണ്ട്. എങ്ങിനെ വ്യത്യസ്തരായി ജീവിക്കാം എന്നതിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നിനക്ക് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നുണ്ടെങ്കിൽ, നിനക്ക് എന്ത് ചെയ്യാൻ കഴിയില്ല എന്ന് നിനക്ക് തോന്നുന്നുവോ അത് തന്നെ നീ ചെയ്യണം. ചിലപ്പോൾ തോറ്റു പോയി എന്ന് വരും പക്ഷെ അപ്പോഴും നിനക്ക് അഭിമാനത്തോടെ പറയാം, ഞാൻ വ്യത്യസ്തയാണ് എന്നാണ് മഞ്ജു വാര്യർ പറയുന്നത്.
ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ 1995 ലാണ് മഞ്ജു വാര്യരുടെ സിനിമ അരങ്ങേറ്റം. തന്റേടമുള്ള പല കഥാപാത്രങ്ങളും മഞ്ജു അവതരിപ്പിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം പതിനാല് വർഷത്തോളം മഞ്ജു അഭിനയ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുത്തു.
ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ നിരവധി ചിത്രങ്ങളിൽ മഞ്ജു വാര്യർഅഭിനയിച്ചു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്.ഇപ്പോൾ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന മഞ്ജുവിനെ തേടിയെത്തുന്നത് ഒട്ടനവധി ചിത്രങ്ങളാണ്. മഞ്ജുവിന്റെ ദാമ്പ്യ ജീവിതം അത്ര വിജയകരമായിരുന്നില്ലെങ്കിലും സിനിമ ജീവിതം ഉയർച്ചയുടേത് തന്നെയാണ്.
അതേ സമയം മലയാളത്തിന് പിന്നാലെ തിമിഴിലും മഞ്ജു ശക്തമായി വേഷം അവതരിപ്പിച്ചു. ധനുഷിന്റെ നായികകായിട്ടായിരു്‌നനു മഞ്ജു തമിഴിൽ അഭിനയിച്ചത്. അതേ സമയം രണ്ട് വരവിലുമായി താരരാജാവ് മോഹൻാലാലിന് ഒപ്പം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച മഞ്ജു വാര്യർ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അബിനയിച്ചിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ അതും സാധിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. മമ്മൂട്ടിയുടെ നായികയായി ദി പ്രീസ്റ്റ് എന്ന സിനിമയിലാണ് മഞ്ജു വാര്യർ എത്തുന്നത്. ഈ വർഷമാദ്യം ചിത്രീകരണമാരംഭിച്ച് ഈ സിനിമ ലോക്ഡൗൺ മൂലം നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്.