പകുതി മലയാളിയായ തെന്നിന്ത്യൻ നടിയാണ് അതിഥി ബാലൻ. അരുവി എന്ന ഒറ്റചിത്രം കൊണ്ട് സിനിമാലോകത്തെ അമ്പരപ്പിച്ച നടികൂടിയാണ് അതിഥി. ഒറ്റ ചിത്രത്തിലൂടെ തഴക്കം വന്നവരെ പോലും അമ്പരപ്പിച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. അതിഥിയുടെ അമ്മ മലയാളിയാണ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയാണ് അതിഥിയുടെ അമ്മ.
നിവിൻ പോളി നായകനായ പടവെട്ട് എന്ന സിനിമയിൽ ആണ് അതിഥി ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് അതിഥി പറഞ്ഞ വാക്കുളാണ് വൈറലായി മാറുന്നത്. റോഷാക്ക് സിനിമ കണ്ടതോടുകൂടി താനൊരു മമ്മൂട്ടി ഫാനായി മാറിയെന്നാണ് അതിഥി ബാലൻ പറയുന്നത്.

നിവിൻ പോളിക്കൊപ്പം റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക അയിരുന്നു താരം
റോഷാക്ക് എന്ന സിനിമ കണ്ടതിന് ശേഷം താനൊരു മമ്മൂട്ടി ഫാൻ ആയി. താൻ ഒരു മോഹൻലാൽ ഫാൻ ആയിരുന്നുവെന്നും, എന്നാൽ ഇപ്പോഴത്തെ പ്രണയം മമ്മൂക്ക ആണെന്നുമാണ് അതിഥി പറയുന്നത്.
ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അതിഥി. അതിഥിക്കൊപ്പം നിവിൻ പോളിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിവിൻ പോളിയും അതിഥിയും.
മമ്മൂക്ക എന്നാണ് നിവിൻ ഉത്തരം പറയുന്നത്. മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്, അത് ഇതുവരെ നടന്നിട്ടില്ല. രണ്ടുമൂന്ന് പ്രാവശ്യം ചില അവസരങ്ങൾ മാറിമറിഞ്ഞ് പോയിരുന്നു എന്ന് നിവിൻ പോളി പറയുന്നു
പിന്നീട് അതിഥിയും ഈ ചോദ്യത്തിന് മറുപടി നൽകി.
ഒരുപാട് പേരുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ റോഷാക്ക് കണ്ടശേഷം മമ്മൂക്കയാണ് തന്റെ പുതിയ പ്രണയമെന്നുമാണ് അതിഥി പറയുന്നത്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് പേരുണ്ട്. ഇന്നലെ ഞാൻ റോഷാക്ക് കണ്ടു. സോ, ഐ തിങ്ക് മൈ ന്യൂ ലവ് ഈസ് മമ്മൂക്ക. ഞാൻ ഒരു മോഹൻലാൽ ഫാനായിരുന്നു, അമ്മ മമ്മൂട്ടി ഫാനുമായിരുന്നു.
പക്ഷെ ഈയിടക്ക് എന്റെ കാര്യത്തിൽ മാറ്റം വന്നു. എന്റെ പുതിയ പ്രണയം മമ്മൂക്കയാണ്. അതുകൊണ്ട് നിവിൻ പറഞ്ഞതുപോലെ എന്റെ ഉത്തരവും തീർച്ചയായും മമ്മൂക്കയാണെന്ന് അതിഥി ബാലൻ പറയുന്നു.
അതേസമയം, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ എന്നിവരാണ് പടവെട്ടിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പടവെട്ട്. വിക്രം മേഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, നടൻ സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് പടവെട്ട് നിർമിച്ചിരിക്കുന്നത്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയത്. ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി പ്രദർശനം തുടരുകയാണ്. അതേ സമയം മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് നിസ്സാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. സിനിമ കണ്ടിറങ്ങിയവർക്ക് മികച്ച അഭിപ്രായമാണ് റോഷാക്കിനെ കുറിച്ച് പറയാനുള്ളത്.