മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി നടനായി മാറിയ താരമാണ് സാജു നവോദയ. സ്‌കിറ്റുകളിലെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രത്തിലൂടെ ആണ് സാജു നവോദയ പ്രക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.
അതേ സമയം പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം. മിമിക്രികളിലൂടെയും കോമഡി ഷോയിലൂടെ വന്ന് ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ സാജി മലയാളത്തിലെ സൂപ്പർതാരങ്ങൾ അടക്കമുള്ളവർക്ക് ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ സീ കേരളം ചാനലെ പുതിയ ഒരു ഷോയിലൂടെ ഒന്നിച്ച് എത്തുകയാണ് ഷാജിയും ഭാര്യ രശ്മിയും. ഞാനും എന്റാളും എന്ന ഷോയിലാണ് ഇവർ ഒന്നിച്ച് എത്തുന്നത്. ഈ പരിപാടിയിൽ എത്തി ഇവർ തുറന്നുപറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. തങ്ങളുടെ ജീവിതത്തിലെ വിഷമത്തെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്.
ശനിയും ഞായറുമായി സംപ്രേഷണം ചെയ്യാനിരിക്കുന്ന ഞാനും എന്റാളും ഷോയുടെ പ്രമോ വീഡിയോയിൽ ആണ് ഇവരുടെ തുറന്നു പറച്ചിൽ ഉള്ളത്. 21 വർഷമായിട്ട് ഞങ്ങൾക്ക് കുട്ടികളില്ലെന്ന് സാജു പറയുമ്പോൾ ഭാര്യ രശ്മി പൊട്ടിക്കരയുകയായിരുന്നു. സാരി കൊണ്ട് മുഖം തുടച്ച് ഇടറുന്ന വാക്കുകളോടെ ആയിരുന്നു രശ്മി സംസാരിച്ചത്. ഭഗവാനോട് പ്രാർത്ഥിച്ച് അങ്ങനെ ആണെങ്കിലും ഒരു കുഞ്ഞിനെ എനിക്ക് കിട്ടിയാൽ മതിയെന്നും രശ്മി പറയുന്നുണ്ട്.
കുഞ്ഞുങ്ങൾ ഇല്ലാത്ത സങ്കടത്തെക്കുറിച്ച് ഇതാദ്യമായാണ് രശ്മി സംസാരിക്കുന്നത്. ഒരു പ്രാവശ്യം ഭാര്യ ഗർഭിണി ആയിരുന്നു, ഡോക്ടർ പറഞ്ഞിട്ട് നമുക്കത് അബോർട്ട് ചെയ്യേണ്ടി വന്നു. കളിയാക്കലുകൾ നമ്മളൊരുപാട് കേട്ടിട്ടുണ്ടെന്നും രശ്മി പറഞ്ഞിരുന്നു.
സങ്കടം പറഞ്ഞ് പൊട്ടിക്കരയുന്നതിനിടെ സാജു സ്നേഹത്തോടെ വിളിച്ചപ്പോൾ കണ്ണുതുടച്ച് ചിരിക്കുന്ന രശ്മിയേയും വീഡിയോയിൽ കാണാം. ഇതിനകം തന്നെ ഈ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
Also Read
അന്യഭാഷകളിൽ തിളങ്ങിയ മലയാളി താരസുന്ദരികൾ