ലോഹിതദാസും മഞ്ജു വാര്യരും ലാലും ഉണ്ടായിട്ടും ആ മോഹൻലാൽ ചിത്രത്തെ പുതുമുഖ സംവിധായകന് ഒപ്പം എത്തി മമ്മൂട്ടി മലർത്തിയടിച്ചു, ആ കഥ ഇങ്ങനെ

4195

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരരാജാക്കൻമാരാണ് മോഹൻലാലും മമ്മൂട്ടിയും. സഹോദരങ്ങളെ പോലെ പരസ്പരം സ്‌നേഹിക്കുന്ന ബന്ധമാണ് ഇരുവരും തമ്മിൽ എങ്കിലും രണ്ടും പേരുടെയും സിനിമകൾ റിലീസ് ചെയ്യുമ്പോൾ ആരാധകർ തമ്മിൽ പൊരിഞ്ഞ പോലാണ്.

പ്രത്യേകിച്ച് രണ്ടു പേരുടേയും സിനിമകൾ ഒരേ സമയത്ത് ഇറങ്ങിയാൽ അത് കൂടുകയും ചെയ്യും. പണ്ടൊക്കെ ഉൽസവ സീസണുകളിൽ രണ്ടു പേരുടെയും ചിത്രങ്ങൾ ഒന്നിച്ചെത്തുക പതിവുമായിരുന്നു. അങ്ങനെ ഒന്നിച്ച് റിലീസ് ചെയ്ത രണ്ട് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് സംഭവിച്ചതാണ് ഇനി പറയുന്നത്.

Advertisements

തനിയെ ജനിക്കുകയാണ് വലിയ ഹിറ്റുകൾ എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകൾക്ക് ഒരു രസക്കൂട്ട് ഉണ്ടെന്നുള്ളത് സത്യമായ കാര്യമാണ്. ആ രസക്കൂട്ട് മനസിലാക്കിയ എഴുത്തുകാരൻ ആണ് മലയാളികളുടെ പ്രിയങ്കരനായ ശ്രീനിവാസൻ. അദ്ദേഹം രചിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു മറവത്തൂർ കനവ്.

Also Read
പെട്ടെന്ന് അയാൾ പിന്നീട് ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ, മുന്നിൽ നിന്ന് തന്നെനോക്കി സ്വ യം ഭോ ഗം ചെയ്ത യുവാവിനെകുറിച്ച് നടി വിദ്യാ ബാലന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലാൽ ജോസ് എന്ന സംവിധായകന്റെ ആദ്യ ചിത്രം ആയിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി അങ്ങോട്ടു ചോദിച്ചു കൊടുത്ത ഡേറ്റ് ആയിരുന്നു ലാൽ ജോസിന് ഈ ചിത്രത്തിന്. മമ്മൂട്ടി ആണ് താരമെങ്കിലും ലോഹിതദാസോ ശ്രീനിവാസനോ തിരക്കഥ നൽകിയാൽ മാത്രം പടം ചെയ്യാമെന്ന തീരുമാനം ആയിരുന്നു ലാൽ ജോസിന്റേത്.

ഒടുവിൽ ശ്രീനിവാസൻ ലാൽ ജോസിന് തിരക്കഥ എഴുതിക്കൊടുത്തു. മറവത്തൂർ ചാണ്ടിയുടെ സാഹസികതയുടെയും സ്നേഹത്തിന്റെയും കഥ. 1998ൽ വിഷു റിലീസായാണ് മറവത്തൂർ കനവ് പ്രദർശനത്തിന് എത്തിയത്. ഈ ചിത്രത്തിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത് ലോഹിതദാസിന്റെ മോഹൻലാൽ ചിത്രമായ കൻമദം ആയിരുന്നു.

മികച്ച ചിത്രമെന്ന പേര് കൻമദത്തിന് കിട്ടിയെങ്കിലും ബോക്സ് ഓഫീസിൽ തകർത്തു വാരിയത് മറവത്തൂർ ചാണ്ടി ആയിരുന്നു. ദിവ്യാ ഉണ്ണി നായികയായ ചിത്രത്തിൽ ബിജു മേനോൻ, മോഹിനി, ശ്രീനിവാസൻ, നെടുമുടി വേണു, കലാഭവൻ മണി, സുകുമാരി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി.

Also Read
അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ മക്കളെല്ലാം ഒരു വീട്ടിൽ കഴിഞ്ഞേനെ, എനിക്ക് പേടിയാ, കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിമ്മമാർ പിശകാണ് എന്ന ചൊല്ലുണ്ട്: മല്ലികാ സുകുമാരൻ

ജീൻ ഡി ഫ്ലോററ്റ് എന്ന ഫ്രഞ്ച് ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ശ്രീനിവാസൻ ഒരു മറവത്തൂർ കനവ് എഴുതിയതെന്നാണ് ചില റിപ്പോർട്ടുകൾ. എന്നാൽ ചിത്രം തമിഴ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂർണ മലയാളചിത്രമായാണ് കേരളക്കരമുഴുവൻ നെഞ്ചിലേറ്റിയത്.

150ലധികം ദിവസം പ്രദർശിപ്പിച്ച ഒരു മറവത്തൂർ കനവ് 1998ലെ ഏറ്റവും വലിയ ഹിറ്റായി മാറി. വമ്പൻ ഹിറ്റായില്ലെങ്കിലും കൻമദം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ മഞ്ജുവാര്യരുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഒരു മറവത്തൂർ കനവിൽ മമ്മൂട്ടിയുടെ സഹായികളും സുഹൃത്തുക്കളുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ചത് കലാഭവൻ മണിയും അഗസ്റ്റിനും ജെയിംസുമായിരുന്നു. ഈ മൂന്നുപേരും ഇന്ന് ജീവനോടെയില്ല എന്നത് സിനിമാ ആരാധകരെ സംബന്ധിച്ച് സങ്കടകരായി കാര്യമാണ്.

Advertisement