ഈശ്വരന് സത്യം അറിയാം, അമ്പിളിയാണ് വിവാഹ മോചനം വേണമെന്ന് ഉറപ്പിച്ച് പറഞ്ഞത്, എന്റെ കുഞ്ഞിനെ അവർ എനിക്കെതിരെ തിരിച്ചു: വെളിപ്പെടുത്തലുമായി അമ്പിളിയുടെ മുൻ ഭർത്താവ്

702

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയൽ നടിയാണ് അമ്പിളി ദേവി. കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതൽ തിളങ്ങിയത് സീരിയലുകളിൽ ആയിരുന്നു.
അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ടായിരുന്നു.

തന്റെ സിനിമാ കരിയർ ബാല താരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. അമ്പിളി ദേവി നായികയായി എത്തിയ വിനയന്റെ സംവിധാനത്തിൽ 2003 ൽ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്‌ക്രീനിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

Advertisements

അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ നൃത്ത വിശേഷങ്ങൾക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് നടി അധികം വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്.

Also Read
എങ്ങനെയെങ്കിലും പുറത്തായാൽ മതി എന്നാണ് അന്നൊക്കെ പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നത്, പ്രണയിക്കാൻ വന്ന അളനോട് ചെയ്തത് ഇങ്ങനെ: അഞ്ജു ജോസഫ് പറയുന്നു

ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവം ആയിരിക്കുകയാണ് അമ്പിളി. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളി ദേവി നൃത്തം ചെയ്തതത് ഏറെ ശ്രദ്ധേയമായിരുന്നു. രണ്ട് മക്കളുടെ അമ്മ ആയിരുന്നിട്ടും അവരുടെ സൗന്ദര്യത്തിനും പ്രകടനത്തിനും യാതൊരു കുറവുമുണ്ടായിട്ടില്ല.

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.

രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. അതേ സമയം താരം രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പരാജയമായിരുന്നു. അമ്പിളിയുടെ ആദ്യ ഭർത്താവ് സീരിയൽ കാമറമാനായ ലോവൽ ആയിരുന്നു, ഈ ബന്ധത്തിൽ അമ്പിളി ദേവിക്ക് ഒരു മകൻ ഉണ്ട്. പിന്നീട് ആ ബന്ധം പിരിഞ്ഞ ശേഷം സീരിയൽ നടൻ ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. ആ ബന്ധത്തിലും ഒരു ആൺകുഞ്ഞുണ്ട് അമ്പിളി ദേവക്ക്.

അതേ സമയം അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറലായി മാറുന്നത്. 2019 ലാണ് കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരം എനിക്ക് ലഭിക്കുന്നത്. ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എനിക്ക്.

പലരും ആ സന്തോഷം വിളിച്ചറിയിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും ഞാൻ ഈ മുഖപുസ്തകത്തിലൂടെ നിങ്ങൾക്ക് മുന്നിൽ പങ്കിടാറുണ്ട്. ഇന്നിപ്പോൾ പറയാൻ ആഗ്രഹിക്കുന്നതും അതുപോലൊരു സന്തോഷ നിമിഷമാണ്.

ജീവിതത്തിലെ കയ്‌പ്പേറിയ നിമിഷങ്ങളിൽ വേട്ടയാടപ്പെട്ടപ്പോഴും സമൂഹത്തിന് മുന്നിൽ അവഹേളിക്ക പെട്ടപ്പോഴും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവെക്കുമെന്ന് ആദരിക്കപ്പെടുമെന്ന്. ജീവിതത്തിൽ കുഞ്ഞ് കാര്യങ്ങൾക്ക് പോലും വലിയ രീതിയിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ.

ജനിച്ചനാൾ മുതൽ കേട്ടുണരുന്നത് പൊങ്ങുമൂട് പുളിക്കൽ ഭാഗവതിയുടെ മുന്നിലെ മണിയടിശബ്ദം കേട്ടാണ്. എല്ലാ ദുഖങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പുളിക്കൽ അമ്മയ്ക്ക് മുന്നിലാണ് സമർപ്പിക്കുന്നതും. ഇന്ന് അതെ അമ്മക്ക് മുന്നിൽ എന്നും കാണുന്ന ജനങ്ങൾക്ക് മുന്നിൽ വെച്ച് ഞാൻ ആദരിക്കപ്പെട്ടു.

Also Read
ലോഹിതദാസും മഞ്ജു വാര്യരും ലാലും ഉണ്ടായിട്ടും ആ മോഹൻലാൽ ചിത്രത്തെ പുതുമുഖ സംവിധായകന് ഒപ്പം എത്തി മമ്മൂട്ടി മലർത്തിയടിച്ചു, ആ കഥ ഇങ്ങനെ

ഏത് പുരസ്‌ക്കാരത്തേക്കാളും വിലമതിക്കാൻ ആകാത്തതാണ് എന്റെ സ്വദേശം എനിക്കുതന്ന ഈ ആദരവ്. പൊരുത്ത ക്കേടുകൾ തുടർന്നപ്പോൾ കുറച്ചുനാൾ അകന്ന് താമസിക്കാം എന്ന് അമ്പിളിയാണ് പറഞ്ഞത്. പിരിയാനോ മറ്റൊരു വിവാഹത്തിനോ താൽപര്യമില്ലെന്നും പറഞ്ഞു.

എല്ലാം നേരെയാവുന്നെങ്കിൽ ആവട്ടെയെന്ന് ഞാൻ കരുതി, ഏഴുമാസം ഞാൻ മാറി നിന്നു. കുഞ്ഞിനെ ഓർത്താണ് അങ്ങനെ ചെയ്തത്, ഇടയ്ക്കിടെ ഞാൻ അമ്പിളിയുടെ വീട്ടിൽ ചെല്ലും, കുഞ്ഞിനെ കണ്ട് മടങ്ങും. അങ്ങനെയിരിക്കെ ഒരു ദിവസം അമ്പിളി വിളിച്ച് വിവാഹ മോചനം വേണം എന്നു പറഞ്ഞു, ഈശ്വരന് സത്യം അറിയാം.

എന്റെ കൈയ്യിൽ നിന്ന് മാറാത്തവനായിരുന്നു എന്റെ മോൻ അപ്പു, പക്ഷെ അവർ കുഞ്ഞിനെ എനിക്കെതിരെ തിരിച്ചു എന്നും ലോവൽ പറയുന്നു.

Advertisement