മലയാളം ടെലിവിഷൻ കോമഡി പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തിൽ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാർക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം.
വലിപ്പ ചെറുപ്പമില്ലാതെയാണ് കലാകാരന്മാരെ കോമഡി ഉത്സവത്തിന്റെ സംഘാടകർ പ്രേത്സാഹിപ്പിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധികളെ തുടർന്നാണ് കോമഡി ഉത്സവം അവസാനിപ്പിച്ചത്. കൊവിഡ് ഭീതി കുറഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ വീണ്ടും കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന് തുടക്കമിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അതേ സമയം കോമഡി ഉത്സവമെന്ന പേര് പറയുമ്പോഴെ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്ന അളാണ് ഷോയുടെ അവതാരകൻ മിഥുൻ രമേശ്. എന്നാൽ പുതിയ സീസണിൽ മിഥുൻ രേമേശ് ഷോയിൽ ഇല്ല. പകരം സിനിമാ ടെലിവിഷൻ താരവും നർത്തകിയുമാ നടി രചന നാരായണൻകുട്ടിയാണ് അവതാരകയായി എത്തുന്നത്.
കോമഡി ഉൽസവം ആദ്യ സീസണിൽ മത്സരാർഥികൾക്ക് ഒപ്പവും അതിഥികൾക്ക് ഒപ്പവും മെന്റേഴ്‌സിന് ഒപ്പവും കട്ടക്ക് പിടിച്ചുനിന്ന് ഷോയെ കൂടുതൽ ഹരമുള്ളതാക്കി മാറ്റിയതിൽ വലിയൊരു പങ്ക് മിഥുൻ രമേശ് വഹിച്ചിരുന്നു. കോമഡി ഉത്സവം തിരിച്ചുവരുന്നുവെന്ന് അറിയിച്ചപ്പോൾ മുതൽ പ്രേക്ഷകർ ആവേശത്തിലായിരുന്നു എങ്കിലും മിഥുൻ രമേശ് ഇല്ലെന്ന് അറിഞ്ഞതോടെ നിരാശയിലാണ്.
പലരും മിഥുൻ രമേശിനെ ഷോയുടെ ഭാഗമാക്കാതിരുന്നതിന് എതിരേയും രംഗത്ത് എത്തിയിരുന്നു. മിഥുനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചിലർ മിഥുന് സന്ദേശങ്ങളയച്ചും പിന്മാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു.
നിരവധി പേർ ഈ വിഷയവുമായി തന്നെ ബന്ധപ്പെട്ടതിനെ തുടർന്ന് മിഥുൻ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ലൈവിൽ എത്തിയ താരം എന്തുകൊണ്ട് പിന്മാറിയെന്ന് വ്യക്തമാക്കി. തന്റെ പിന്മാറ്റത്തിന് പിന്നിൽ ഫ്‌ളവേഴ്‌സ് അല്ലെന്നും ടൈമിങിന്റെ പ്രശ്‌നം മൂലം സംഭവിച്ച് പോയത് ആണെന്നുമാണ് മിഥുൻ പറഞ്ഞത്. മിഥുൻ രമേശിന്റെ വാക്കുകൾ ഇങ്ങനെ:
എല്ലാവർക്കും നമസ്‌കാരം, പലരും എന്നോട് കോമഡി ഉത്സവത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് ചോദിച്ചിരുന്നു. ഫ്‌ളവേഴ്‌സിന്റെ തെറ്റുകൊണ്ടല്ല ഞാൻ രണ്ടാം സീസണിൽ അവതാരകനായി എത്താത്തത്. എന്നെ ആദ്യം സമീപിച്ചത് മഴവിൽ മനോരമ ആയിരുന്നു. അന്ന് കോമഡി ഉത്സവം അണിയറ പ്രവർത്തകർ ഷോയുടെ രണ്ടാം സീസണിനെ കുറിച്ച് ആലോചിച്ചിട്ട് ഉണ്ടായിരുന്നില്ല.
അതിനാൽ ഞാൻ സൂപ്പർ ഫോർ ടീമുമായി കരാർ ഒപ്പിട്ടു. കരാർ ഒപ്പിട്ട ശേഷമാണ് കോമഡി ഉത്സവം വീണ്ടും ആരംഭിക്കാൻ പോകുകയാണെന്ന് അറിയിച്ച് ശ്രീകണ്ഠൻ നായർ സർ അടക്കമുള്ളവർ എന്നെ ബന്ധപ്പെട്ടത്. കരാർ ഒപ്പിട്ട് പോയിരുന്നു. ഇനി പിന്മാറുന്നത് മാന്യതയല്ലെന്ന് തോന്നി. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന്റെ ഭാഗാമാകാൻ സാധിക്കാത്തതിൽ സങ്കടമുണ്ട്.
Also Read
പട്ടാള വേഷത്തിൽ വീണ്ടും പൊളിച്ചടുക്കാൻ മമ്മൂട്ടി, ഒപ്പം യുവ സൂപ്പർതാരവും, പുതിയ ചിത്രം തുടങ്ങുന്നു
പക്ഷെ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ ടീം അടിപൊളിയാണ് ഞാൻ ഏറെ എഞ്ചോയ് ചെയ്താണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ടൈമിങിൽ വന്ന പ്രശ്‌നം കൊണ്ട് തോമഡി ഉത്സവത്തിന്റെ ഭാഗമാകാൻ സാധിക്കാതെ പോയതാണെന്ന് മിഥുൻ വ്യക്തമാക്കുന്നു. അതേ സമയം രചന തന്റെ നല്ല സുഹൃത്താണെന്നും അവൾ ആ പരിപാടി അവതരിപ്പിക്കുന്നതിലെ സന്തോഷവും മിഥുൻ പങ്കുവെച്ചു.