വാനമ്പാടി എന്ന ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയൽ അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. മികച്ച പ്രമേയവുമായെത്തിയ ഈ സീരിയലും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
തന്റെ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കളെ പോലെ കണ്ട് സ്‌നേഹിക്കുന്ന ഒരു ഏട്ടത്തിയമ്മയുടെ കഥയാണ് സാന്ത്വനം പറയുന്നത്. മൂന്ന് അനിയന്മാരിൽ ഒരാളായ ഹരിയുടെ വിവാഹമാണ് ഇപ്പോൾ സീരിയലിന്റെ ഗതി.
ഹരിയുടെ മുറപ്പെണ്ണ് അഞ്ജലിയായി എത്തുന്നത് ബാലതാരമായി മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ ഗോപികയാണ്. ഗോപികയ്ക്ക് ഹരിയെ ഇഷ്ടമാണ്. വീട്ടുകാർ ഇവർ തമ്മിലെ വിവാഹം ഉറപ്പിക്കുന്നു. ഹരി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണ്.
ഹരിയുടെ മനസ്സു കവർന്ന പെൺകുട്ടി അപർണയായി എത്തുന്നത് മിനിസ്‌ക്രീനിലെ ശ്രദ്ധേയമായ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജാണ് സാന്ത്വനത്തിലെ അപ്പുവായി എത്തുന്നത്.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സോഫിയെ സാന്ത്വനത്തിലെ അപ്പുവായും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ പോസ്റ്റീവ് കഥാപാത്രമാണെങ്കിലും ഹരിയുമായുളള വിവാഹശേഷം അപർണ നെഗറ്റീവ് കഥാപാത്രമാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യൽ മീഡിയയിലും രക്ഷ സജീവമാണ്. ഡെല്ലു എന്ന പേരിലാണ് രക്ഷയയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ട്.
കോഴിക്കോട് സ്വദേശിയാണ് രക്ഷ. കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു.
നമുക്കു പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് അടുത്തിടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് രക്ഷ പ്രിയങ്കരിയായത്.ആദ്യ പരമ്പരയിലൂടെ തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ രക്ഷയ്ക്കായി.
ജയകൃഷ്ണനാണ് പരമ്പരയിൽ സോളമൻ എന്ന കഥാപാത്രമായി എത്തിയിരുന്നത്. സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു രക്ഷ സീരിയലിൽ അഭിനയിച്ചത്. ഷൈജു സുകേഷ് ഒരുക്കിയ ഈ പരമ്പര ഏറെ ശ്രദ്ധ നേടിയിരുന്നു.