ജനപ്രീയമായ മികച്ച സീരിയലുകൾ സംപ്രേഷണം ചെയ്യുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഇതിനോടകം എണ്ണിയാലൊടുങ്ങാത്തത്ര മെഗാ പരമ്പരകളാണ് ഏഷ്യാനെറ്റ് മലയാളി കുടുംബസദസ്സുകൾക്ക് മുന്നിലെത്തിച്ചിട്ടുള്ളത്.
അതേ സമയം അടുത്തിടെ ആരംഭിച്ച് ചാനലിൽ മുന്നേറുന്ന സീരിയലാണ് മൗനരാഗം. ഊമയായ പെൺകുട്ടിയുടെ കഥയാണ് സീരിയൽ പറയുന്നത്. ജീവിതത്തിൽ അവൾ അനുഭവിക്കുന്ന ദുരിതങ്ങളും ദുഖങ്ങളും അവഗണനകളുമാണ് സീരിയലിന്റെ ഇതിവൃത്തം. തമിഴ് താരങ്ങളായ നലീഫ് ജിയയും ഐശ്വര്യ റാംസായുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവർക്കൊപ്പം തന്നെ സീരിയലിൽ പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികൾ കൂടിയുണ്ട്. സോണിയും വിക്രമും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കല്യാൺ ഖന്ന എന്ന നടനാണ് വിക്രമായി എത്തുന്നത്. സോണിയായി എത്തുന്നതാകട്ടെ തമിഴ് നടി ശ്രീ ശ്വേതയും.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ് വിക്രമായി എത്തുന്ന കല്യാൺ ഖന്ന. കല്യാൺ ഖന്ന ഹരിപ്പാട് സ്വദേശിയാകുമോ എന്നാകും ഒരു നിമിഷം പേര് കേൾക്കുന്നവർ മനസിലോർക്കുക. എന്നാൽ ഒരു തനി മലയാളിയാണ് കല്യാൺ. കല്യാണിന്റെ പിതാവ് വ്യത്യസ്തതയ്ക്ക് വേണ്ട് ആൺമക്കളുടെ പേരിനൊപ്പം ഖന്ന കൂടി ചേർക്കുകയായിരുന്നു.
23 വയസുള്ള കല്യാൺ ആനിമേഷൻ പഠിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. ചോക്ലേറ്റ് എന്ന സീരിയലിൽ ശ്രദ്ധേയവേഷത്തിൽ കല്യാൺ എത്തിയിരുന്നു. എന്നാൽ അതിൽ നിന്നും വിപരീതമായി ഇപ്പോൾ നെഗറ്റീവ് വേഷത്തിലാണ് താരം മൗനരാഗത്തിൽ തിളങ്ങുന്നത്. ചെന്നൈയിലായിരുന്നു ചോക്ലേറ്റിന്റെ ഷൂട്ടിങ്ങെല്ലാം.
തമിഴ് അറിയാവുന്നതിനാൽ മൗനരാഗം സീരിയലിലെ സഹതാരങ്ങളുമായി ഏറെ സംസാരിക്കാനും കല്യാണിന് കഴിയുന്നുണ്ട്.സ്വദേശം ഹരിപ്പാട് ആണെങ്കിലും കുടുംബസമേതം ഇപ്പോൾ തിരുവനന്തപുരത്താണ് കല്യാൺ താമസിക്കുന്നത്. താരത്തിന്റെ അച്ഛൻ രവിപ്രസാദ് റിട്ടയേർഡ് അധ്യാപകനാണ്.
ഒപ്പം കാഥികനും പാട്ടുകാരനും മികച്ചൊരു ചിത്രകാരനുമാണ് അദ്ദേഹം. വിക്രമിന്റെ ചേട്ടനും ചേച്ചിക്കും തിരുവനന്തപുരത്ത് ജോലിയായതിനാൽ ഇപ്പോൾ കല്യാണും അവർക്കൊപ്പമാണ് താമസം. കല്യാണിന്റെ അമ്മയും പ്രശസ്തയായ നടിയാണ്.
ചെമ്പരത്തി ഉൾപെടെയുള്ള പല സീരിയലുകളിലും അഭിനയിച്ചുള്ള താരമാണ് നടന്റെ അമ്മ. അതേസമയം സീരിയലിൽ പെയറായി അഭിനയിക്കുന്ന ശ്രീ ശ്വേതയുമായി കല്യാൺ പ്രണയത്തിലാണോ എന്നും വിവാഹം ചെയ്യുമോ എന്നുമൊക്കെയുള്ള സംശയങ്ങൾ നിരവധി ആരാധകർ ഉയർത്തിയിരുന്നു. മലയാളത്തിലെന്ന പോലെ തമിഴിലും ഒരു സീരിയലിൽ ഇവർ ജോഡികളായി അഭിനനിച്ചതോടെയാണ് ഇത്തരത്തിൽ പ്രേക്ഷകർ സംശയം ഉയർത്തുന്നത്.
എന്നാൽ ഒരിക്കലും തങ്ങൾ പ്രണയത്തിലല്ലെന്നും താൻ കമ്മിറ്റഡാണെന്നും ശ്വേതയുമായി നല്ല സുഹൃദ് ബന്ധമാണ് ഉള്ളതെന്നും കല്യാൺ പറയുന്നു. നല്ലൊരു നോൺ വെജ് പ്രേമിയാണ് കല്യാൺ. മത്സ്യ മാംസാദികളാണ് ഏറെ പ്രിയം. ഒപ്പം തന്നെ നടൻ ലാലേട്ടന്റെ വലിയ ഫാനാണ് താനെന്നും കല്യാൺ പറയുന്നു. മോഹൻലാലിന്റെ ദശരഥമാണ് ഏറെ ഇഷ്ടമുള്ള സിനിമ.
അതേസമയം ഇപ്പോഴത്തെ ന്യുജെനറേഷനിലെ ആൺകുട്ടികളെ പോലെ അധികം സോഷ്യൽമീഡിയ അടിക്ടല്ല കല്യാൺ. വല്ലപ്പോഴും ചിത്രങ്ങൾ മാത്രമാണ് താൻ പങ്കുവയ്ക്കാറുള്ളതെന്നും ഫേസ്ബുക്കിന്റെ പാസ് വേഡ് പോലും ഓർമ്മയില്ലെന്നും ആ അക്കൗണ്ട് ഏത് നിമിഷവും നഷ്ടപെടുമെന്നും താരം വ്യക്തമാക്കി.