നടിയാകാൻ താൽപര്യം, ഇനി അവസരം ലഭിച്ചാൽ വേണ്ടെന്ന് വയ്ക്കില്ല, ആകെ ഒരു ജീവിതമല്ലേ ഉള്ളൂ; ബോൾഡ് ഫോട്ടോഷൂട്ടിന് പിന്നിലെ രഹസ്യം അമൃത സുരേഷ്

706

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റിഷോയിലൂടെയെത്തി ശ്രദ്ധേയയായ സിനിമാ പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ പ്രശസ്തയാവുകയായിരുന്നു.

നടൻ ബാലയുമായുള്ള അമൃതയുടെ പ്രണയ വിവാഹവും വിവാഹ മോചനവുമെല്ലാം വലിയ വാർത്തകലായിരുന്നു. വിവാഹമോചനത്തിന് ശേഷം മകൾ അവന്തികയ്‌ക്കൊപ്പം അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് അമൃത കഴിയുന്നത്. സ്റ്റേജ് ഷോകളും യൂട്യൂബ് ചാനലുമെല്ലാം അമൃതയ്ക്കുണ്ട്.

Advertisements

ഇപ്പോൾ താരത്തിന്റെ പുതിയ ഫാഷൻ ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. ബോൾഡ് ലുക്കിലെത്തിയ താരത്തിന്റെ ഫോട്ടോകൾ വൈറലായിരുന്നു. അതേപറ്റി മനസുതുറന്നിരിക്കയാണ് അമൃത ഇപ്പോൾ.
മോഡലിങ്ങും ഫാഷനും തനിക്ക് വഴങ്ങുമോ എന്നു സംശയിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു എങ്കിലും ഇപ്പോൾ സംശയിച്ചു മാറി നിൽക്കുന്ന ആൾ അല്ല താൻ എന്ന് പറയുകയാണ് അമൃത.

ജീവിതത്തിലാദ്യമായാണ് ഞാൻ ഇത്തരത്തിലൊരു ബ്യൂട്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ട്. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയാതായി അമൃത പറയുന്നു അതേസമയം തനിക്ക് നടിയാകാനും താൽപര്യമുണ്ടെന്നും അമൃത പറയുന്നു.

ബിഗ്ബോസ് കഴിഞ്ഞ സമയത്ത് തമിഴിൽ നിന്നും ഓഫറുകളുണ്ടായിരുന്നു. എന്നാൽ അന്ന് അതിനോടൊക്കെ നോ പറഞ്ഞു. അതിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്നില്ല. ഒപ്പം അഭിനയിക്കാനുളള ആത്മവിശ്വാസമുണ്ടായില്ല. ഇപ്പോൾ പക്ഷേ ആ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന ദു:ഖവും തോന്നുന്നുണ്ട്.

സിനിമയിലേയ്ക്ക് ഇനി തനിക്ക് വിളി വന്നാൽ നല്ല ഒരു അവസരം ലഭിച്ചാൽ ഒരിക്കലും താനത് വേണ്ടെന്നു വയ്ക്കില്ലെന്നും അമൃത വ്യക്തമാക്കി. ആകെ ഒരു ജീവിതമല്ലേയുള്ളു. അതിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ് അമൃതയുടെ പോളിസി. അതുകൊണ്ടു തന്നെ ഇനിയും പുത്തൻ പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും താരം പറയുന്നു.

ഇപ്പോൾ വന്ന മാറ്റങ്ങൾ ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. ജീവിതത്തിലെ കുറേ അനുഭവങ്ങളാണ് ഇത്തരമൊരു ചിന്തയിലേയ്ക്ക് എത്തിച്ചത് എന്നും അമൃത വ്യക്തമാക്കി. കുറച്ചു നാളുകൾ കഴിയുമ്‌ബോൾ ഇത് ഇനിയും മെച്ചപ്പെടും എന്നാണ് താൻ വിചാരിക്കുന്നത് എന്നും അമൃത പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമൃത ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Advertisement