സിനിമകളേക്കാളും മലയാളികൾ കുംടുംബ സദസ്സുകൾ ഇഷ്ടപ്പെടുന്നത് മിനിസ്‌ക്രീൻ സീരിയലുകൾ ആണ്.
നിരന്തരം മികച്ച പരമ്പരകൾ സമ്മാനിച്ച് ടെലിവിഷൻ ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏഷ്യാനെറ്റ് ചാനൽ ആണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർപരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക് എന്ന സീരിയൽ. സുമിത്ര എന്ന വീട്ടമ്മയുടെ അതി ജിവനത്തിന്റെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. പ്രമുഖ സിനിമ നടി മീര വാസുദേവാണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി സിദ്ധാർഥൻ ഭാര്യ സുമിത്ര എന്നീ കഥാപാത്രങ്ങളുടെ ദാമ്പത്യ ജീവിത ത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളാണ് കഥയിൽ പറയുന്നത്. സിദ്ധാർഥൻ എന്ന കഥാപാത്രത്തെ അവതരിപ്പി ക്കുന്നത് കകെ മേനോൻ ആണ്.
Also Read
കൂട്ടുകാർ കാരണം വിവാഹം കഴിക്കാൻ തോന്നുന്നില്ല, അതിനെ ഞാൻ ഭയക്കുന്നു, അനുമോൾ പറഞ്ഞത് കേട്ടോ
ഈ പരമ്പരയിൽ സുമിത്രയുടേയും സിദ്ധാർത്ഥിന്റെയും ഇളയ മകൾ ശീതൾ എന്ന കഥാപാത്രമായി നേരത്തെ എത്തിയിരുന്നത് നടി അമൃതാ നായർ ആയിരുന്നു. പിന്നീട് നടി ഈ പരമ്പരയിൽ നിന്നും പിൻമാറിയിരുന്നു.
അതേ സമയം അടുത്തിടെ തന്റെ വിശേഷങ്ങൾ തുറന്നു പറഞ്ഞിരിക്കുക ആണ് താരം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ഞാൻ ആദ്യം ഒരു സെയിൽസ് ഗേൾ ആയിരുന്നു. കുടുബത്തെ നോക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്.
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഓഡിഷനിൽ പങ്കെടുക്കുവാൻ സാധിച്ചത്. ഇപ്പോൾ ശീതൾ എന്ന കഥാപാത്രം വരെ എത്തി നിൽക്കുകയാണ്. ആദ്യം എനിക്ക് നന്ദി പറയാനുള്ളത് ജോസേട്ടൻ എന്ന വ്യക്തി യോടാണ്. കരണം അദ്ദേഹം വഴിയാണ് എനിക്ക് ഈയൊരു അവസരം ലഭിക്കുന്നത്.
പിന്നീട് നന്ദി പറയാനുള്ളത് പരമ്പരയുടെ സംവിധായകൻ ആയ മഞ്ജു ധർമൻ സാറിനോടാണ്. അദ്ദേഹത്തിന്റെ ടീം നൽകുന്ന പിന്തുണ വലുതാണ്. സാധാരണ അമൃത ആയിരുന്നപ്പോൾ ഒരു പരിഹാസമോ, കളിയാക്കലോ ഒന്നുമില്ലായിരുന്നു. എന്നാൽ സീരിയലിൽ കയറിയതിനു ശേഷം ഇത് മാത്രമേയുള്ളു.
ഒരുപാട് ബാധ്യതകൾ തീർക്കാനുണ്ട്. അതുക്കൊണ്ട് സിനിമയിൽ ഒരു അവസരം ലഭിക്കണം. ഈ ബാധ്യതകൾ തീർത്തതിനു ശേഷമേ കല്യാണം ഉണ്ടാകുകയുള്ളു. നിലവിൽ പ്രണയമില്ല. പലരും വ്യാജ വാർത്തകളായി രംഗത്ത് എത്തുന്നത്. നല്ല വസ്ത്രങ്ങൾ പോലും വാങ്ങാൻ സാധിക്കാത്ത ഒരു കാലമുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ നല്ല നിലയിൽ ആണെന്നും നല്ല രീതിയിൽ ജീവിച്ചു പോകാൻ കഴിയുന്നുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.