രണ്ടുപേരെ ഒരേസമയം ഞാൻ പ്രണയിച്ചിരുന്നു, ശ്വേത മേനോന്റെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന് ആരാധകർ

1418

ഏതാണ്ട് 30 ഓളം വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് താര സുന്ദരി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 1991 ൽ പുറത്തിറങ്ങി ചിത്രമായ അനശ്വരത്തിലൂടെ ആണ് ശ്വേത മേനോൻ മലയാള സിനിമയിൽ അരങ്ങേറിയത്.

അതിന് മുമ്പേ ഹിന്ദി സിനിമാ രംഗത്തും പരസ്യ രംഗത്തും ഏറെ സജീവമായിരുന്നു നടി. പേേക്ഷ അനശ്വരത്തിന് ശേഷം മലയാള സിനിമയിൽ അത്ര സജീവം അല്ലാതിരുന്ന നടി പിന്നീട് ശക്തമായ തിരിച്ചു വരവ് തന്നെ നടത്തിയിരുന്നു.

Advertisements

അതേ സമയം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്. സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും വിശേഷങ്ങൾ നടി അധികം പങ്കുവെയ്ക്കാറില്ല.

Also Read
എന്റെ കാമുകിയെ കാണാൻ എനിക്കൊപ്പം ഹോസ്റ്റലിൽ ഞാൻ ഇടവേള ബാബുവിനെ കൊണ്ടുപോയി, പിന്നെ സംഭവിച്ചത് ഇങ്ങനെ: പഴയ കഥ പറഞ്ഞ് ഷമ്മി തിലകൻ

ഇത് മുലം ഇവർ പിരിഞ്ഞു എന്നുവരെ വാർത്തകളും പ്രചരിച്ചിരുന്നു. ശ്വേതാ മേനോന്റെ ഭർത്താവ് ശ്രീവത്സം മേനോനും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. ഇപ്പോഴിതാ കരിയറിലേയും ജീവിതത്തിലേയും രസകരമായ കാര്യങ്ങളെ കുറിച്ച് ശ്വേതാ മേനോൻ തുറന്നു പറയുന്ന ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുക ആണ് സോഷ്യൽ മീഡിയയിൽ.

ചാനൻ ഷോയായ ക്രേസി സ്റ്റാർസിൽ പങ്കെടുക്കവെയായിരുന്നു ജീവ രസകരമായ ചോദ്യങ്ങൾ ശ്വേത മേനോനോട് ചോദിച്ചത്. ട്രോളുകൾ കാണുമ്പോൾ ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നും ഞാനത് ആസ്വദിക്കാറുണ്ട് എന്നുമായിരുന്നു ശ്വേതാ മേനോൻ പറുപടി പറഞ്ഞത്.

അതോ സമയം ഒരേ സമയം രണ്ടുപേരെ പ്രണയിച്ചിട്ടുണ്ടെന്നും ജീവയുടെ ചോദ്യത്തിന് മറുപടിയായി ശ്വേത പറഞ്ഞിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ സിനിമയിലേക്ക് വന്നതാണ്. സെലിബ്രിറ്റികളുടെ ഇടയിൽ ആണ് വളർന്നത് അതിനാൽ ഓട്ടോഗ്രാഫൊന്നും മേടിച്ചിട്ടില്ല.

ഭർത്താവ് അറിയാതെ അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കുന്ന സ്വഭാവം എനിക്കല്ല. മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി. ഇപ്പോഴും ചെയ്യുന്നുണ്ട് ഭർത്താവിന്റെ പോക്കറ്റിൽ നിന്നും പൈസ കക്കാറുണ്ട്. ഞാനാണ് എടുക്കുന്നതന്ന് ശ്രീക്ക് ആറിയാം.

Also Read
എടുത്തുചാടി വിവാഹം കഴിക്കേണ്ടായിരുന്നു, ആ തീരുമാനം തെറ്റായിപ്പോയി, അഥര്‍വ്വുമായുള്ള ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഹെയ്ദി സാദിയ

എല്ലാ ദിവസവും കുറച്ച് പൈസ ചിലവാക്കി ഇല്ലെങ്കിൽ എനിക്ക് സമാധാനമുണ്ടാവില്ല. ശ്രീയുടെ പേഴ്സിൽ നിന്നും പൈസ എടുത്ത് ഞാനെന്തെങ്കിലും മേടിച്ച് വരും. ഫുഡിന് വേണ്ടിയായാണ് കൂടുതൽ പൈസ ചിലവാക്കുന്നതെന്നും ശ്വേതാ മേനോൻ വ്യക്തമാക്കുന്നു.

Advertisement