മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ശിക്കാർ. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ശിക്കാറിൽ ഹൈലൈറ്റ് ആയത് മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നേയായിരുന്നു.
ഈ ചിത്രത്തിൽ കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഈ സിനിമ ലാലേട്ടൻ ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. എസ് സുരേഷ് ബാബു ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇപ്പോഴിതാ ഈ ചിത്രം സംഭവിച്ചതിനു പിന്നിലെ ചില കഥകൾ വെളിപ്പെടുത്തുകയാണ് എസ് സുരേഷ് ബാബു.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദാദാസാഹിബ്, മോഹൻലാൽ നായകനായ താണ്ഡവം എന്നിവയൊക്കെ എസ് സുരേഷ് ബാബുവിന്റെ രചനയിൽ പിറന്ന സൂപ്പർഹിറ്റുകൾ ആണ്. ആദ്യം ശിക്കാർ എന്ന ചിത്രം ആലോചിച്ചപ്പോൾ അതിനു നൽകിയത് ബലരാമൻ എന്ന പേരാണ്.
ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരാണ് ബലരാമൻ. ഈ കഥയുമായി ആദ്യം സമീപിച്ചത് സംവിധായകൻ ലാൽ ജോസിനെ ആയിരുന്നുവെന്നും സുരേഷ് ബാബു പറയുന്നു. പക്ഷെ തിരക്കഥ പൂർത്തിയായിട്ടും ചിത്രം തുടങ്ങാൻ വൈകിയതോടെ ലാൽ ജോസ് മറ്റു ചിത്രങ്ങളുടെ തിരക്കിലായി പോയി.
അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു മോഹൻലാൽ പ്രൊജക്റ്റ് ചർച്ച ചെയ്തു കൊണ്ടിരുന്ന എം പദ്മകുമാറിനെ കാണുന്നതും അദ്ദേഹത്തോട് ഈ കഥ പറയുന്നതും. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ചിത്രം ഒരുക്കാനിരുന്ന നിർമ്മാതാവ് കെ രാജഗോപാലിനും ഈ കഥ ഒരുപാട് ഇഷ്ടമാവുകയും അങ്ങനെ അവർ ശിക്കാർ എന്ന ചിത്രം ഒരുക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ബലരാമൻ എന്നായിരുന്നു അപ്പോഴും സിനിമയുടെ പേര്. അപ്പോൾ മോഹൻലാൽ തന്നെയാണ് ഇതിനു നമ്മുക്ക് ശിക്കാർ എന്ന് പേരിടാം എന്ന് പറയുന്നത്. അതാണ് ഏറ്റവും യോജിച്ച പേരെന്ന് എല്ലാവർക്കും തോന്നിയതോടെ ശിക്കാർ പിറവിയെടുത്തു.
ഡ്യൂപ്പിന്റെ പോലും സഹായമില്ലാതെ കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്ന മലയിൽ വെച്ച് മോഹൻലാൽ നടത്തിയ അതിസാഹസികമായ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു ഇതിലെ സംഘട്ടന സംവിധായകൻ.
തമിഴ് നടൻ സമുദ്രക്കനി, സ്‌നേഹ, കലാഭവൻ മണി, അനന്യ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ശിക്കാറിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.
Also Read
മങ്ക മഹേഷ് നീയും ഞാനും സീരിയലിൽ നിന്ന് പിൻമാറി, നടിയുടെ പിൻമാറ്റത്തിന്റെ കാരണം പുറത്ത്