പ്ലസ് ടു പഠിക്കുന്ന സമയത്താണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്, ഭാര്യ മിനിയെ കുറിച്ച് മനസ്സു തുറന്ന് കുടുംബവിളക്കിലെ അനിരുദ്ധ്

1842

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ആനന്ദ് നാരായണൻ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയൽ കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തിലൂടെ തിളങ്ങി നിൽക്കുകയാണ് ആനന്ദ് ഇപ്പോൾ. അതിനൊപ്പം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ആനന്ദിന്റെ രസകരമായ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

ലൊക്കേഷനിൽ നിന്നും സഹതാരങ്ങൾക്കൊപ്പമുള്ള വീഡിയോസാണ് ആനന്ദ് കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഭാര്യയെ കുറിച്ചും സീരിയൽ രംഗത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ചുമൊക്കെ തുറന്ന് പറയുക ആണ് നടൻ ഇപ്പോൾ.

Advertisements

തുടക്ക കാലത്ത് പല അവസരങ്ങളും തനിക്ക് നഷ്ടപ്പെടേണ്ടതായി വന്നിരുന്നു. പിന്നീട് എല്ലാം ശരിയാവുകയായിരുന്നു എന്നാണ് ആനന്ദ് പറയുന്നത്.

പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഞാൻ പ്രണയിച്ച് തുടങ്ങിയത്. കുറേ നാൾ നീണ്ട പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഭാര്യ മിനി ആനന്ദ് സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. ഒരു മോനും മോളുമാണ് ഉള്ളത്.

സൗഹൃദത്തിന് ഒത്തിരി പ്രധാന്യം കൊടുക്കുന്നത് ആളായത് കൊണ്ട് സീരിയലിൽ എത്തിയതിന് ശേഷം ഒത്തിരി നല്ല സൗഹൃദങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ആനന്ദ് പറയുന്നത്. അതുപോലെ ഇൻസ്റ്റാഗ്രാമിൽ വരുന്ന ഒട്ടുമിക്ക മെസേജുകൾക്കും മറുപടി കൊടുക്കാറുണ്ടെന്നും താരം പറയുന്നു.

Also Read
ലാൽ ജോസ് ബലരമാൻ എന്ന പേരിൽ ചെയ്യാനിരുന്ന സിനിമ മറ്റൊരു സംവിധായകൻ ചെയ്തു, പേര് മാറ്റിയത് ലാലേട്ടൻ: മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

അവതാരകനായിട്ടാണ് എന്റെ തുടക്കം. സംസാരിക്കാൻ ഇഷ്ടമായിരുന്നു. ടെലിവിഷൻ ഷോ കളും മറ്റും ചെയ്യുമ്പോഴാണ് അഭിനയിച്ചാലോ എന്ന് തോന്നിയത്. അങ്ങനെ ഒരു സീരിയൽ ലഭിച്ചു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പരമ്പര. ഷൂട്ടിംഗിനായി ലൊക്കേഷനിൽ ചെന്നു ആദ്യ സീനെടുത്തു.

ഒരു തവണ എടുത്ത് നോക്കി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും തവണ ചെയ്യിപ്പിച്ചിട്ടും അഭിനയം പോര എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. പറ്റിയ ജോലി അഭിനയമല്ല, അവതരണമാണ് എന്ന് പറഞ്ഞ് പരിഹസിച്ചതും ഇന്നും മനസിലുണ്ട്.

വളരെ സങ്കടത്തോടെയാണ് ആ ലൊക്കേഷനിൽ നിന്നും ഇറങ്ങി വന്നത്. അന്ന് വീട്ടിൽ വന്ന് അമ്മയോടും അമ്മൂമ്മയോടും ഒക്കെ കാര്യം തുറന്ന് പറഞ്ഞു. ആ ദിവസം ഭാര്യ എന്നോട് പറഞ്ഞത് ഇന്നും ഓർക്കുന്നുണ്ട്. മനസിൽ മുഴുവൻ വിഷമം നിറഞ്ഞ് നിന്നിട്ടും അതൊന്നും മുഖത്ത് കാണിക്കാതെ വീട്ടിൽ വന്ന് അഭിനയിച്ചില്ലേ. അത് തന്നെയാണ് യഥാർഥ അഭിനയം.

പരിഹസിച്ചവർക്ക് മുൻപിൽ ഒരു ഷോർട്ട് ഫിലിം ഇല്ലെങ്കിലും അഭിനയിക്കണമെന്നും അവൾ പറഞ്ഞു. അന്ന് ആ സംവിധായകൻ എന്റെ നെഞ്ചിലേക്ക് കോരിയിട്ട തീ എന്നെ വളരാൻ സഹായിച്ചെന്ന് പറയാം. ഇന്ന് എനിക്ക് അദ്ദേഹത്തോട് ഒരു ഗുരുവിനോട് എന്ന പോലെയുള്ള ബഹുമാനമാണുള്ളത്. രതീഷ് ഭാർഗവിന്റെ നീലാംബരി എന്നൊരു പ്രോജക്ടായിരുന്നു പിന്നീട് വന്നത്.

ആ സീരിയലിന് വേണ്ടി കുറച്ച് എപ്പിസോഡുകൾ എടുത്തെങ്കിലും നിർഭാഗ്യവശാൽ ആ പരമ്പര സംപ്രേക്ഷണം ചെയ്തില്ല. അങ്ങനെ രണ്ടാമതൊരു തിരിച്ചടി കൂടി കിട്ടി. പിന്നെ കുറേ നാൾ കഴിഞ്ഞ് രതീഷേട്ടൻ എന്നെ വിളിച്ച് മറ്റൊരു പ്രോജക്ടിന്റെ കാര്യം പറഞ്ഞു. അന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് എന്നെ വെച്ച് ചെയ്താൽ ശരിയാവുമോ എന്നായിരുന്നു. ഏഷ്യാനെറ്റിലെ കാണാകണ്മണി എന്ന സീരിയലായിരുന്നത്.

Also Read
ജോൺ കൊക്കൻ ജീവിതത്തിൽ ഒരു വില്ലനല്ല, വണ്ടർഫുൾ ആണ്, വിശാലിനോട് ഇപ്പോഴും ബഹുമാനം: താനുമായി പിരിഞ്ഞ ഭർത്താക്കൻമാരെ കുറിച്ച് മീര വാസുദേവ്

ഒരു മികച്ച തുടക്കം തന്നതിന് രതീഷേട്ടനോടാണ് കടപ്പാട്. ആ വർഷം മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിന്റെ നോമിനേഷനിലും എന്റെ പേര് വന്നു. എനിക്ക് അവാർഡ് കിട്ടിയില്ലെങ്കിലും അന്നത്തെ അവാർഡ് നൈര്ര് ഏറെ ആസ്വദിച്ചു. ഏഷ്യാനെറ്റിൽ അവാർഡ് നടക്കുമ്പോൾ ഒരു പാസ് കിട്ടാൻ വേണ്ടി ഓടി നടന്ന എനിക്ക് നോമിനേഷൻ സ്‌ക്രീനിൽ കാണിക്കുന്നത് കുടുംബത്തോടൊപ്പം മുൻനിരയിലിരുന്ന് കാണാൻ സാധിച്ചതിൽ സന്തോഷമായിരുന്നു എന്നും ആനന്ദ് പറയുന്നു.

Advertisement