മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തിളങ്ങിയ താരമാണ് കിഷോർ സത്യ. ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് കിഷോർ സത്യ. 1996 ൽ പുറത്ത് ഇറങ്ങിയ കാഞ്ഞിരപ്പള്ളി അച്ചായൻ എന്ന ചിത്രത്തിലൂടെയണ് കിഷേർ സത്യ സിനിമയിൽ എത്തുന്നത്.
സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത സീരിയലിലൂടെയാണ്. 2005 ൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മന്ത്രകോടി എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാവുകയായിരുന്നു.
ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമാണ് താരം.നിലവിൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലാണ് നടൻ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏഫെ സജീവമാണ് കിഷോർ സത്യ. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിത നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം നടൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തിരുന്നു. ഇവർക്ക് ക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു പിന്നീട് നടൻ തന്നെ ചിത്രം ഡിലീറ്റ് ചെയ്തിരുന്നു.
ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിത പോസ്റ്റ് ഡിലീറ്റ് ചെയ്തതിന്റെ കാരണം വെളി പ്പെടുത്തുകയാണ് നടൻ. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ ഇക്കാര്യം വെളിപ്പെടുത്തിയത്.
കിഷോർ സത്യയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമല്ല. ഒരു മണിക്കൂർ മുൻപ് ഇതേ ചിത്രം ഞാൻ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ വിവാഹ വാർഷിക ആശംസകളുടെ പ്രവാഹം കാരണം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടുന്നു.
ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹവാർഷികത്തിനു മാത്രമാണ് എന്ന പൊതു ബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു.
സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാൻ… എങ്ങോട്ടാണ് നമ്മുടെ ചിന്തകൾ എങ്ങനെയാണു നമ്മുടെ തലച്ചോറിൽ നാം പോലുമറിയാതെ ചില ബോധങ്ങൾ രൂപപ്പെടുന്നത്. അതുകൊണ്ട് ഈ ചിത്രം അടിക്കുറിപ്പ് ഇല്ലാതെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.
( വിവാഹ ആശംസകൾ അല്ലാതെ കമന്റ് ചെയ്തവരോട് സദയം ക്ഷമ ചോദിക്കുന്നു ) #life #lifeisbeautiful #lifeisgood #happyday #happy #happylife #happytime #happiness #hapoyhour #kishorsatya #wife #wifelove #wifeandhusband #wifehusband’ നടൻ ഫേസ്ബുക്കിൽ കുറുച്ചു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ജീവിതത്തിൽ എല്ലാവിധത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ.
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്. നിത്യവസന്തമായി ഇരുവരുടെയും ഈ യാത്ര ഇങ്ങനെയങ്ങു മുന്നേറട്ടെ എന്നാണ് ആരാധകർ പറയുന്നത്.എന്നെന്നും നന്മകൾ മാത്രം നേരുന്നു.കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്’ എന്നൊരു ക്യാപ്ഷൻ കൂടി ഉണ്ടെങ്കിൽ കൊളളമായിരുന്നു എന്നും പ്രേക്ഷകർ പറയുന്നു. ഇപ്പൊ ഓട്ടോമാറ്റിക് ആയി ഫേസ്ബുക്ക് തന്നെ ചില കമൻറ് നിർദ്ദേശിക്കുമെന്നും .
അങ്ങനെ ഒരാള് ചെയ്താൽ പിന്നെ എല്ലാരും ആവർത്തിക്കുമെന്നും ഒരു ആരാധിക പറയുന്നുണ്ട്. അതിന് മറുപടിയും നടൻ നൽകിയിട്ടുണ്ട്. അതാ artificial intelligence ന്റെ മിടുക്ക്. നമ്മൾ പോലുമറിയാതെ നമ്മുടെ ചിന്തകൾ അവർ തീരുമാനിക്കും എന്നായിരുന്നു നടന്റെ മറുപടി.